കണ്ണൂര്‍: കണ്ണൂര്‍ ഐടിഐയില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് KSU- SFI സംഘര്‍ഷം. പ്രിന്‍സിപ്പലിനെ കാണാനെത്തിയ KSU അംഗങ്ങളെ SFI തടഞ്ഞു. പൊലീസ് ലാത്തി വീശി.
34 വര്‍ഷങ്ങള്‍ക്കുശേഷമാണ് കണ്ണൂര്‍ തോട്ടട ഐടിഐയില്‍ KSU യൂണിറ്റ് രൂപികരിക്കുകയും കൊടിമരം സ്ഥാപിക്കുകയും ചെയ്തത്. മൂന്ന് ദിവസങ്ങള്‍ക്കു മുന്‍പാണ് ഇവിടെ കൊടിമരം സ്ഥാപിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ SFI പ്രവര്‍ത്തകര്‍ -ഇത് പിഴുതുമാറ്റിയെന്നാണ് KSU പ്രവര്‍ത്തകരുടെ ആക്ഷേപം.
KSU ജില്ലാ പ്രസിഡന്റ് അതുലും സംസ്ഥാന നേതാവായ ഫര്‍ഹാന്‍ മുണ്ടേരിയുമടക്കമുള്ള നേതാക്കള്‍ പ്രിന്‍സിപ്പലിനെ കണ്ട് പരാതി നല്‍കാന്‍ കോളേജ് ക്യാംപസിലെത്തി. തുടര്‍ന്ന് ഇവര്‍ ക്യാംപസിനകത്ത് കൊടി സ്ഥാപിക്കുകയും ചെയ്തു. പിന്നീട് പൊലീസിനോട് സംസാരിച്ച് പ്രിന്‍സിപ്പലിനെ കാണാന്‍ അവസരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു. പൊലീസ് തന്നെയാണ് ഇവരെയും കൊണ്ട് പ്രിന്‍സിപ്പലിന്റെ റൂമിലേക്ക് പോകുന്നതും.
എന്നാല്‍ പോകുന്ന വഴി SFI പ്രവര്‍ത്തകര്‍ ഇവരെ തടഞ്ഞു. തുടര്‍ന്ന് ഇവര്‍ തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് ക്രൂര മര്‍ദനമാണേറ്റത്.