വടകര: ഓര്‍ക്കാട്ടേരിയിലെ ഷബ്നയുടെ മരണത്തില്‍ സംശയമുണ്ടെന്ന് ബന്ധുക്കള്‍. കാല് നിലത്ത് കുത്തിയ നിലയിലാണ് ഷബ്നയുടെ മൃതദേഹമുണ്ടായിരുന്നത്. ഷബ്ന ഒരിക്കലും ജീവനൊടുക്കില്ല. അവളെ കൊന്നതാണെന്നും ബന്ധുക്കള്‍ പറയുന്നു. ആ സമയത്ത് മരണത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാകില്ല, അത്രയും ബോള്‍ഡായിട്ടാണ് അവള് മരണത്തിന് മുമ്പ് വരെ സംസാരിച്ചത്…’..ബന്ധുക്കള്‍ പറയുന്നു.പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.
ഷബ്ന മരിക്കുന്നതിന് മുമ്പ് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ആണുങ്ങളോട് സംസാരിക്കുമ്പോള്‍ ശബ്ദം കുറച്ച് സംസാരിക്കണമെന്ന് ഷബ്നയോട് പറയുന്നതും വീഡിയോയിലുണ്ട്. ഷബ്നയുടെ മരണത്തില്‍ ഭര്‍ത്താവിന്റെ അമ്മാവന് അറസ്റ്റിലായിരുന്നു. ഓര്‍ക്കാട്ടേരി സ്വദേശി ഹനീഫയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

