
കട്ടാങ്ങലിൽ നിന്നും മാൻകൊമ്പ് പിടിച്ചെടുത്ത് പോലീസ്.ആർ ഇ സി കട്ടാങ്ങൽ താമരത്ത് സുമേഷിൻറെ വീട്ടിൽ നിന്നുമാണ് താമരശേരി റൈഞ്ച് ഓഫീസർ നടത്തിയ പരിശോധനയിൽ മാൻ കൊമ്പ് കണ്ടെത്തിയത്.കൂഴക്കോട് റോഡ് താമരത്ത് ബസ്റ്റോപ്പിന് സമീപമാണ് ഇയാൾ താമസിക്കുന്നത്.ഇയാൾ ഇപ്പോൾ കോയമ്പത്തൂരിലാണ് ഉള്ളത്. മാനന്തവാടിയിൽ നീലഗിരി ആട് ഫാമുമായി ബന്ധപ്പെട്ട കേസ്,അടക്കം നിരവധി കേസുകൾ ഇയാളുടേതായി നിലവിലുണ്ട്

