കോഴിക്കോട് നടന്ന വഖഫ് സംരക്ഷണ റാലിയിൽ പ്രസംഗിക്കുന്നതിനിടെ ലീഗ് നേതാവിന്റെ പക്കൽ നിന്നുണ്ടായ മോശം പരാമർശ സംഭവത്തിൽ മുസ്‍ലിം ലീഗ് ഉന്നതാധികാര സമിതിയംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ ഫോണിൽ വിളിച്ചു ഖേദം പ്രകടിപ്പിച്ചു.പൊതുമരാമത്ത് വകുപ്പ് മന്ത്രി റിയാസും മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും തമ്മിലുള്ള വിവാഹത്തെക്കുറിച്ച് ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി നടത്തിയ പരാമർശം വൻ പ്രതിഷേധത്തിനും വിവാദത്തിനും ഇടയാക്കി തുടർന്നാണ് സാദിഖലി തങ്ങൾ റിയാസിനെ വിളിച്ചത്. രാഷ്ട്രീയ വിമർശനമാകാമെന്നും അതു വ്യക്തിപരമാകുന്നത് അംഗീകരിക്കാനാവില്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റില്‍ ആണ് ഇക്കാര്യം സാദിഖ് അലി വ്യക്തമാക്കിയത്. ആരും വിമര്‍ശനങ്ങള്‍ക്ക് രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കതീതരല്ല. പക്ഷെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ തിരുത്തേണ്ടതുമാണ്. അതാരായാലും ചെയ്യണം. ആരോപണമുന്നയിച്ച വരെ വിളിച്ച് തിരുത്താന്‍ പറയുകയും ആരോപണ വിധേയരെ വിളിച്ച് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നായിരുന്നു സാദിഖ് അലിയുടെ പോസ്റ്റിലെ വിശദീകരണം.