Local

അപകടഭീഷണി ഉയര്‍ത്തിയ ട്രാന്‍സ്‌ഫോര്‍മര്‍; ബാലാവകാശ കമ്മീഷന്‍ പരിശോദന നടത്തി

കുന്ദമംഗലം; കുന്ദമംഗലം ചൂലാം വയലില്‍ മാക്കൂട്ടം എയുപി സ്‌കൂളിനടുത്ത് കുട്ടികള്‍ക്ക് ഭീഷണിയായി നിന്ന് ട്രാന്‍സ്‌ഫോര്‍മര്‍ ബാലാവകാശ കമ്മീഷന്‍ പരിശോദിച്ചു. സാമൂഹ്യപ്രവര്‍ത്തകനായ നൗഷാദ് തെക്കയിലിന്റെ പരാതിയിലാണ് പരിശോദന നടത്തിയത്. സ്‌കൂളിന്റെ തൊട്ടടുത്ത് റോഡിനോട് ചേര്‍ന്നുനില്‍ക്കുന്ന ട്രാന്‍സ്‌ഫോര്‍മര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭീഷണിയാണെന്ന് പരിശോദനയുടെ അടിസ്ഥാനത്തില്‍ കമ്മീഷന് ബോധ്യമായി. ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നോട്ടീസ് നല്‍കാനും വിശദീകരണം തേടാനും കമ്മീഷന്‍ തീരുമാനിച്ചതായി സംസ്ഥാനബാലാവകാശ ചെയര്‍പേര്‍സണ്‍ പി. സുരേഷ് പറഞ്ഞു.

നേരത്തെ ട്രാന്‍സ്‌ഫോര്‍മര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭീഷണിയായി നില്‍ക്കുന്നതായി കുന്ദമംഗലം ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു . ഇതിനെത്തുടര്‍ന്ന് പതിനഞ്ച് ദിവസത്തിനകം നടപടിയെടുക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പറഞ്ഞിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!