കൊച്ചിയിൽ സ്ത്രീകളെ കൊന്ന് കഷണങ്ങളാക്കിയ സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്.കടവന്ത്രയിൽ നിന്നുള്ള രണ്ട് സ്ത്രീകളെ ഷിഹാബ് എന്ന ഏജന്റാണ് തിരുവല്ലയിൽ എത്തിച്ചത്. തിരുവല്ലയിൽ ദമ്പതികൾക്കായി സർവൈശ്വര്യ പൂജ നടത്താനാണ് നരബലി നടത്തിയത്.കടവന്ത്രയില്‍ ലോട്ടറി വില്‍പ്പനക്കാരിയായിരുന്നു പത്മം. പൊന്നുരുന്നിയില്‍ തനിച്ചായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. കൊച്ചി പൊന്നുരുന്നി സ്വദേശി പത്മവും കാലടി സ്വദേശി റോസ്‌ലിനുമാണ് കൊല്ലപ്പെട്ടത്. ഇവരെ ഇലന്തൂരില്‍ എത്തിച്ച് കൊലപ്പെടുത്തി കഷണങ്ങളാക്കിയ ശേഷം കുഴിച്ചിടുകയായിരുന്നു.തിരുവല്ല ഇലന്തൂർ സ്വദേശിയായ വൈദ്യൻ ഭഗവന്ത്, ഭാര്യ ലീല എന്നിവർക്ക് വേണ്ടി പെരുമ്പാവൂർ സ്വദേശിയായ ഷിഹാബ് എന്ന റഷീദ് ആണ് സ്ത്രീകളെ എറണാകുളത്ത് നിന്ന് തിരുവല്ലയിലേക്ക് എത്തിച്ചത്.സെപ്തംബർ 27 ന് കടവന്ത്ര സ്വദേശിയായ സ്ത്രീയെ കാണാനില്ലെന്ന പരാതിയിൽ തുടങ്ങിയ അന്വേഷണമാണ് കേരളത്തെ ഞെട്ടിക്കുന്ന കണ്ടെത്തലുകളിൽ എത്തിച്ചത്.പത്മത്തിന്റെ ഫോണ്‍ സിഗ്‌നല്‍ അന്വേഷിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നത്. ഇലന്തൂരിലെ ദമ്പതിമാര്‍ സാമ്പത്തിക അഭിവൃദ്ധിക്കായിട്ടാണ് സ്ത്രീകളെ ബലി നല്‍കിയെന്നാണ് പ്രാഥമികമായ വിവരം.ഭഗവല്‍-ലൈല ദമ്പതിമാരാണ് ആഭിചാരക്രിയ നടത്തിയതെന്നാണ് സൂചന. റോസ്‌ലിക്ക് 49 ഉം പത്മയ്ക്ക് 52ഉം വയസായിരുന്നു പ്രായം. ഇവരെ മറ്റെന്തോ കാരണം പറഞ്ഞ് വിശ്വസിപ്പിച്ചാണ് മുഹമ്മദ് ഷാഫിയെന്ന പെരുമ്പാവൂർ സ്വദേശി, തിരുവല്ലയിൽ വൈദ്യൻ ഭഗവൽ സിംഗിന്റെയും ഭാര്യ ലൈലയുടെയും അടുത്തേക്ക് എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്.ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റ് ഷിഹാബ് എന്ന റാഷിദ് തിരുവല്ല സ്വദേശിയായ തിരുമ്മു ചികിത്സകനായ ഭഗവല്‍ സിങ്ങുമായി പരിചയപ്പെടുന്നത്. പെരുമ്പാവൂര്‍ സ്വദേശിയായ ഒരു ദിവ്യനെ പ്രീതിപ്പെടുത്തിയാല്‍ ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാകുമെന്ന് ഇയാള്‍ ഫെയ്‌സ്ബുക്ക് വഴി വൈദ്യരെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഇതനുസരിച്ചാണ് നരബലി നടത്തുന്നത്.
ദിവ്യനെന്ന് റാഷിദ് പറഞ്ഞത് തന്നെത്തന്നെയായിരുന്നുവെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം ദമ്പതികള്‍ക്ക് അറിയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൂജകള്‍ക്കും നരബലിക്കുമായി ഷിഹാബ് തന്നെയാണ് സ്ത്രീകളെ മറ്റ് കാരണങ്ങള്‍ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് തിരുവല്ലയിലേക്ക് എത്തിച്ചത്. തുടര്‍ന്ന് അതിക്രൂരമായി സ്ത്രീകളെ കൊലപ്പെടുത്തി നരബലി അര്‍പ്പിക്കുകയായിരുന്നു. കേസില്‍ സാമ്പത്തിക നേട്ടത്തിനായി മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
പൂജയുമായി ബന്ധപ്പെട്ടാണ് കൊലപാതകം നടത്തിയതെന്നാണ് പിടിയിലായവര്‍ മൊഴി നല്‍കിയത്.