Kerala

മഞ്ചേരി ഗ്രീൻ വാലിയിൽ എൻഐഎ പരിശോധന; വിദ്യാർഥികളിൽ വർഗീയത വിതയ്ക്കുന്ന പുസ്തകശേഖരം കണ്ടെത്തി

മലപ്പുറം: മഞ്ചേരി ഗ്രീൻ വാലിയിൽ എൻഐഎ നടത്തിയ മിന്നൽ‌ പരിശോധനയിൽ ഡിജിറ്റൽ രേഖകൾ ഉൾപ്പെടെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഗ്രീൻവാലി പ്രിൻസിപ്പലിന്റെയും അധ്യാപകരുടെയും മൊബൈൽ ഫോണുകൾ കസ്റ്റഡിഡിയിലെടുത്തു. ഡിജിറ്റൽ രേഖകളുടെ ശാസ്ത്രീയ പരിശോധന പുരോഗമിക്കുന്നതായി എൻഐഎ അറിയിച്ചു.

പോപ്പുലർ ഫ്രണ്ടും ഗ്രീൻ വാലിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന രണ്ടു ഹാർഡ് ഡിസ്കുകൾ കസ്റ്റഡിയിലെടുത്തു. കൂടാതെ വിദ്യാർഥികളിൽ വർഗീയത വിതയ്ക്കുന്ന പുസ്തകങ്ങളുടെ വൻ ശേഖരവും ഗ്രീൻ വാലിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. രാജ്യത്തിന്റെ ചരിത്രത്തെ വളച്ചൊടിക്കാൻ പ്രേരിപ്പിച്ചിരുന്ന പുസ്തക ശേഖരമായിരുന്നു ഇവയെന്ന് എൻഐഎ വ്യക്തമാക്കി.

രാത്രി എട്ടു മണിക്ക് തുടങ്ങിയ എൻഐഎ പരിശോധന പതിനൊന്ന് മണി വരെ നീണ്ടു. പോപ്പുലർ ഫ്രണ്ടിലേക്ക് പ്രവർത്തകരെ റിക്രൂട്ട് ചെയ്തതിന്റെ രേഖകളും എൻഐഎ സംഘം പിടിച്ചെടുത്തിട്ടുണ്ട്. പോപ്പുലർ ഫ്രണ്ട് ആയുധ പരിശീലനം നൽകിയതിന് തെളിവ് കണ്ടെത്തി. റെയ്ഡ് നടത്തിയത് അഭിമന്യു വധത്തിലെ തെളിവുകളുടെ അടിസ്ഥാനത്തിൽ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!