പേരാമ്പ്ര :നിപ്പ രോഗ ബാധയും അതിന് ശേഷം പല ഘട്ടങ്ങളിൽ ഉണ്ടായ പ്രകൃതി ദുരന്തങ്ങളും കാരണം ദുരിതത്തിൽ ആയ പേരാമ്പ്രയിലെ ജനങ്ങളെ സഹായിക്കുന്നതിനുള്ള പ്രത്യേകം സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണമെന്നു ഫോർവേഡ് ബ്ലോക്ക് പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ ഓൺ ലൈൻ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
കുറെ വർഷങ്ങളായി രോഗങ്ങൾ, പ്രകൃതി ദുരന്തങ്ങൾ എന്നിവയിൽ ബുദ്ധിമുട്ടുന്ന ഈ പ്രദേശത്തെ ദുരിത ബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിതള്ളുകയും കറണ്ട് ചാർജ് വെള്ളക്കരം എന്നിവ അടക്കുന്നതിൽ നിന്നും അവരെ ഒഴിവാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ് എന്ന് യോഗം ചൂണ്ടിക്കാട്ടി.
ഇത്തരം കാര്യങ്ങൾ അടങ്ങിയ സാമ്പത്തിക പാക്കേജ് സമയ ബന്ധിതമായി പ്രഖ്യാപിക്കണം എന്ന് യോഗം അഭ്യർത്ഥിച്ചു. മണ്ഡലം സെക്രട്ടറി M. G. മണിലാൽ അധ്യക്ഷത വഹിച്ചു. ഫോർവേഡ് ബ്ലോക്ക് സംസ്ഥാന സെക്രട്ടറിയെറ്റ് അംഗം അഡ്വ:ടി. മനോജ് കുമാർ, ജില്ല സെക്രട്ടറി കായക്കൽ അഷ്റഫ്, ശരത്. ജെ. എസ്, O. K. ഗണേഷ് കുമാർ,M.K.മനോഹരൻ, സുരേഷ് ബാബു, K. രാമചന്ദ്രൻ മാസ്റ്റർ, തുടങ്ങിയവർ സംസാരിച്ചു.

