information

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എന്‍ഡ്യൂറന്‍സ് ടെസ്റ്റ് ഒക്ടോബര്‍ 18 ന്

ജില്ലയില്‍ വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 582/17, 584/17, 585/17, 640/17) തസ്തികകളുടെ തെഞ്ഞെടുപ്പിനായുള്ള എന്‍ഡ്യൂറന്‍സ് ടെസ്റ്റ് ഒക്ടോബര്‍ 18 ന് രാവിലെ ആറ് മണിമുതല്‍ വെസ്റ്റ്ഹില്‍ ചുങ്കത്തുള്ള ആയുര്‍വേദ ആശുപത്രിക്ക് സമീപം ഭട്ട്റോഡ് ജംഗ്ഷനില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ രണ്ട് കിലോമീറ്റര്‍ ദൂരം നിര്‍ദ്ദിഷ്ട സമയത്തിനകം ഓടിതീര്‍ക്കേണ്ടതും ഓട്ടത്തിനിടയില്‍ നടന്നാല്‍ അയോഗ്യരാക്കുന്നതുമാണ്. പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, കമ്മീഷന്‍ അംഗീകരിച്ച എതെങ്കിലും അസ്സല്‍ തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ഹാജരാകണം. ഈ ദിവസം ഉണ്ടാകുന്ന ഗതാഗത നിയന്ത്രണവുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു

പന്തലായനി ബ്ലോക്ക് പഞ്ചായത്തിലെ ഹില്‍ബസാര്‍ കനാല്‍ റോഡ്, രാരോത്ത്താഴെ കന്നിപ്പൊയില്‍ റോഡ് എന്നീ പ്രവൃത്തികള്‍ എറ്റെടുത്ത് നടപ്പിലാക്കുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ഓക്ടോബര്‍ 10 ന് ഉച്ചക്ക് ഒരുമണി വരെ. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നും ലഭിക്കും.

വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പരീക്ഷ ഒക്ടോബര്‍ 12 ന്

 ജില്ലയില്‍ ഗ്രാമ വികസന വകുപ്പില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഗ്രേഡ് II (കാറ്റഗറി നം 276/2018)   തസ്തികയിലേക്കുളള തെരഞ്ഞെടുപ്പിനായി പി.എസ്.സി നടത്തുന്ന ഒ എം ആര്‍ പരീക്ഷ ഒക്ടോബര്‍ 12 ന് കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിലായി നടത്തും. അഡ്മിഷന്‍ ടിക്കറ്റ് ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്.  ക്ലാസ് റൂമില്‍ അഡ്മിഷന്‍ ടിക്കറ്റ്, പേന, ഒറിജിനല്‍ തിരിച്ചറിയല്‍ രേഖ എന്നിവ മാത്രമേ അനുവദിക്കുകയുളളൂ.  ഉദ്യോഗാര്‍ത്ഥികളുടെ കൂടെ വരുന്ന രക്ഷിതാക്കളെ  പരീക്ഷാ കേന്ദ്രത്തിന്റെ കോമ്പൗണ്ടില്‍ പ്രവേശിപ്പിക്കുന്നതല്ലെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

കരാറടിസ്ഥാനത്തില്‍ നിയമനം

കോഴിക്കോട് വിമന്‍ & ചില്‍ഡ്രന്‍ ഹോമില്‍ (നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം) സോഷ്യല്‍ വര്‍ക്കര്‍/ കേസ് വര്‍ക്കര്‍ (എം.എസ്.ഡബ്യൂ, എം.എ സോഷ്യോളജി, എം.എസ്.സി സൈക്കോളജി), ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (എം.എസ്.സി സൈക്കോളജി, എം.എസ്.ഡബ്യൂ) തസ്തികയിലേക്ക് ഒരു വര്‍ഷത്തെ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 18ന് രാവിലെ 9.30 ന് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ബി ബ്ലോക്കില്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്ട്രിക്ട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസില്‍ എത്തണം. ഫോണ്‍- 9496386933.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കോഴിക്കോട് ജില്ലയിലെ നാദാപുരം- കല്ലാച്ചിയ്ക്കടുത്ത വളയം ഗവ.ഐടിഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡ് ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത- സിവില്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ത്രിവത്സര ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ പ്രസ്തുത ട്രേഡില്‍ എന്‍.റ്റി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. നിശ്ചിത യോഗ്യതയുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഒക്ടോബര്‍ 19ന് രാവിലെ 11 മണിക്ക് ഐ.ടി.ഐഓഫീസില്‍ ഹാജരാകണം. ഫോണ്‍ 0496-2461263.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

information News

ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്; 46 അപേക്ഷകള്‍ പരിഗണിച്ചു

കായണ്ണ ഗ്രാമ പഞ്ചായത്തില്‍ നടന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്ങില്‍ 46 അപേക്ഷകള്‍ പരിഗണിച്ചു. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗത്തില്‍ വരുന്ന ബുദ്ധിപരമായ
information Trending

അപേക്ഷ ക്ഷണിച്ചു

ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിഎച്ച്എഫ്, മറൈന്‍ റേഡിയോ, ഡിസ്ട്രസ് അലര്‍ട്ട് ട്രാന്‍സ്മിറ്റര്‍ (ഡി.എ.ടി), ജി.പി.എസ് എന്നിവ സബ്‌സിഡി നിരക്കില്‍
error: Protected Content !!