Kerala News

യുവതിയുടെ പരാതിയിൽ നടക്കാവ് എസ് ഐക്ക് സസ്പെൻഷൻ

കോഴിക്കോട് : വാഹനത്തിന് വശം കൊടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ യുവതിയെയും കുടുംബത്തെയും എസ് ഐ
ഉൾപ്പടെയുള്ള സംഘം മർദ്ദിച്ച സംഭവത്തിൽ നടപടി.
നടക്കാവ് എസ് ഐ വിനോദിനെ സസ്പെൻഡ് ചെയ്തു.
അന്വേഷണ വിധേയമായാണ് സസ്പെൻഷൻ
ശനിയാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. യുവതിയും കുടുംബവും  യാത്ര ചെയ്ത കാറിന് എതിർ ദിശയിൽ വന്ന കാറിന് കടന്നു പോവാൻ സൈഡ് കിട്ടിയില്ല എന്ന് പറഞ്ഞുണ്ടായ തർക്കത്തിൽ എസ് ഐ വിനോദ് ഇടപെടുകയായിരുന്നു. എതിർ ദിശയിൽ നിന്ന് വന്ന കാറിൽ ഉണ്ടായിരുന്നവർ മോശമായി സംസാരിച്ചെന്നും പോലീസിനെ വിളിക്കും എന്ന് പറഞ്ഞപ്പോൾ കാറിൽ വന്നവർ പോലീസിനെ വിളിക്കുകയായിരുന്നു. ബൈക്കിൽ എസ് ഐ വിനോദു കൂടെ ഒരാളും ഉണ്ടായിരുന്നെന്നും എസ് ഐ വിനോദൻ കാറിന്റെ ഡോർ തുറന്ന് പുറത്തിറക്കി മർദ്ദിച്ചെന്നുമാണ് പരാതി. എസ് ഐ മദ്യ ലഹരിയിൽ ആണെന്നും നാഭിയ്ക്ക് ചവിട്ടുകയും കടിക്കുകയും ചെയ്തെന്നും യുവതി പറയുന്നു ഭർത്താവിനും അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്. കൂടെ ഉണ്ടായിരുന്ന 11 വയസ്സായ കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ വിളിച്ചതിനെ തുടർന്ന് കാക്കൂർ പോലീസ് സ്ഥലത്തെത്തിയതോടെയാണ് സ്ഥിതി ശാന്തമായത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!