കൊച്ചി: പന്തീരങ്കാവ് യു.എ.പി.എ കേസില്‍ കൊച്ചി എന്‍.ഐ.എ കോടതി ജാമ്യം അനുവദിച്ച അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ ജയില്‍ മോചിതരായി. നടപടികള്‍ പൂര്‍ത്തിയാക്കി ഉച്ചയോടെ ഇരുവരും പുറത്തിറങ്ങി. ജാമ്യം ലഭിച്ചതിൽ സന്തോഷമെന്നും പിന്തുണ നൽകിയ മാധ്യമങ്ങൾക്ക് നന്ദി ഉണ്ടെന്നും അലനും താഹയും പ്രതികരിച്ചു.
കടുത്ത ഉപാധികളോടെയാണ് കൊച്ചി എൻഐഎ കോടതി അലനും താഹയ്ക്കും ജാമ്യം അനുവദിച്ചത്. സിപിഐ (മാവോയിസ്റ്റ്) സംഘടനകളുമായി ബന്ധം പാടില്ല, മാതാപിതാക്കളിൽ ഒരാളുടെ ജാമ്യവും ഒരു ലക്ഷം രൂപയുടെ ബോണ്ടും സമർപ്പിക്കണം, എല്ലാ ശനിയാഴ്ചയും പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പിടണം,
പാസ്‌പോര്‍ട്ട് കെട്ടിവെക്കല്‍ ഉള്‍പ്പെടെ 11 ഉപാധികളോടെയാണ് കോടതി ജാമ്യം നല്‍കിയിരിക്കുന്നത്.
അതേസമയം ഇരുവര്‍ക്കും ജാമ്യം നല്‍കിയ എന്‍.ഐ.എ കോടതിയുടെ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എ ഹൈക്കോടതിയില്‍ അപ്പീല്‍ തള്ളി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിലായിരുന്നു ജാമ്യത്തിനെതിരെ അപ്പീല്‍ സമര്‍പ്പിച്ചത്.