Kerala

സ്‌പെഷൽ ഫീസ് നൽകാത്ത വിദ്യാർഥികളെ ഓൺലൈൻ ക്ലാസിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ: വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധ മാർച്ച്

പാലക്കാട് ചിന്മയ വിദ്യാലയത്തിൽ സ്‌പെഷൽ ഫീസ് നൽകാത്ത വിദ്യാർഥികളെ ഓൺലൈൻ ക്ലാസിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ രക്ഷിതാക്കളുടെയും വിദ്യാർത്ഥി സംഘടനകളുടെയും പ്രതിഷേധം.
സ്‌പെഷ്യൽ ഫീസിൽ ഇളവ് നൽകുന്നത് വരെ സമരവുമായി മുൻപോട്ട് പോകാനാണ് രക്ഷിതാക്കളുടെ തീരുമാനം.

പ്രതിഷേധത്തെ തുടർന്ന് പുറത്താക്കിയ വിദ്യാർത്ഥികളെ ഇന്നലെ മുതൽ സ്കൂൾ അധികൃതർ തിരിച്ചെടുത്ത് തുടങ്ങിയിരുന്നു. ഇന്ന് സ്കൂളിന് മുൻപിലേക്ക് എസ് എഫ് ഐ ,കെ എസ യു , എ ബി വി പി, എന്നീ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തി.

ഗേറ്റ് തള്ളിത്തുറന്ന് അകത്തുകയറിയ എസ്എഫ്‌ഐ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. സ്‌കൂൾ ഗേറ്റിലേക്ക് കെഎസ്‌യു പ്രവർത്തകർ കരി ഓയിൽ ഒഴിച്ചു. എബിവിപി, കേരള വിദ്യാർത്ഥി ജനത പ്രവർത്തകരും പ്രതിഷേധവുമായി എത്തി.

തത്തമംഗലം പല്ലാവൂർ, കൊല്ലംകോട് ചിന്മയ വിദ്യാലയങ്ങളിലെ 340 ഓളം വിദ്യാർത്ഥികളെയാണ് സ്‌പെഷൽ ഫീസ് കൊടുക്കാത്തതിന്റെ പേരിൽ ഓൺലൈൻ ക്ലാസിൽ നിന്ന് പുറത്താക്കിയത്. ഫീസിൽ ഇളവ് വേണമെന്ന ആവശ്യം മാനേജ്‌മെൻറ് പരിഗണിച്ചില്ല എന്നാണ് രക്ഷിതാക്കളുടെ പരാതി

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!