കോതമംഗലം: എറണാകുളം കോതമംഗലത്ത് യുവതിയുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. കോതമംഗലം സ്വദേശി സോനാ എല്‍ദോസിന്റെ ആത്മഹത്യയില്‍ പറവൂര്‍ സ്വദേശി റമീസിനെതിരെയാണ് കേസെടുത്തത്. ആത്മഹത്യാപ്രേരണ, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
പ്രതി സോനയെ മര്‍ദിച്ചതിന്റെ തെളിവുകള്‍ പൊലീസ് കണ്ടെത്തി. ഇരുവരും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റില്‍ നിന്നാണ് തെളിവുകള്‍ ലഭിച്ചത്.റമീസ് മുന്‍പും ലഹരി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. സോനയുടെ ആത്മഹത്യാക്കുറിപ്പില്‍ റമീസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. തന്നെ മതം മാറാന്‍ നിര്‍ബന്ധിച്ചെന്നും മതം മാറാന്‍ തയ്യാറായ ശേഷവും റമീസിന്റെ വീട്ടുകാര്‍ ഉപദ്രവിച്ചെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്.

