ആലപ്പുഴ: തകഴി കുന്നുമ്മയില്‍ നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടിയതായി റിപ്പോര്‍ട്ട്. ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയത്. സംഭവത്തില്‍ തകഴി സ്വദേശികളായ രണ്ടു പേരെ പൊലീസ് പിടികൂടി. യുവതിയുടെ കാമുകനും സുഹൃത്തും ആണ് അറസ്റ്റിലായത്.
പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. യുവതിയും കാമുകനും ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് പഠിച്ച ശേഷം തിരുവനന്തപുരത്ത് ജോലി ചെയ്തു വരുന്നതിനിടയിലാണ് അടുപ്പത്തിലായത്. തുടര്‍ന്ന് യുവതി ഗര്‍ഭിണിയാവുകയും പ്രസവിക്കുകയുമായിരുന്നു. സംഭവം വീട്ടിലറിയാതിരിക്കാനാണ് കൊലപാതകമെന്ന് പൊലീസ് സംശയിക്കുന്നു.

