Entertainment Kerala Local

കോഴിക്കോട് ബീച്ചിലെ കുട്ടികളുടെ പാർക്കിൻ്റെ മുഖഛായ മാറും; നവീകരണത്തിന് 7.5 കോടി രൂപ‌‌

കോഴിക്കോട്: പഴയ ലയൺസ് പാർക്ക് ആധുനിക രീതിയിൽ നവീകരിക്കാനായി 7.5 കോടി രൂപയുടെ പദ്ധതിയാണ് കോർപറേഷൻ ആവിഷ്കരിച്ചിരിക്കുന്നത്. അമൃത് 2 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കോർപറേഷൻ പാർക്കിന്റെ നവീകരണം നടത്തുന്നത്. ലയൺസ് പാർക്ക് 2 വർഷമായി തകർന്നു കിടക്കുകയാണ്.

അമൃത് പദ്ധതിയിൽ പാർക്ക് വിഭാഗത്തിനു മാത്രമായി 7.5 കോടി രൂപ അനുവദിക്കാൻ കഴിയാത്തതിനാൽ പാർക്കിനോട് അനുബന്ധിച്ച് ഒരു കുളവും അതിന്റെ ലാൻഡ്സ്കേപ്പും നിർമിച്ചു ജലാശയ വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് പദ്ധതി അമൃത് 2ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അമൃത്കോർ കമ്മിറ്റിയുടെ ഈ തീരുമാനം കഴിഞ്ഞ ദിവസം ചേർന്ന കോർപറേഷൻ കൗൺസിൽ യോഗം അംഗീകരിച്ചു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ സഹകരണത്തോടെ പാർക്കിന്റെ നവീകരണം നേരിട്ടു നടത്താനാണു തീരുമാനം.

കുളവും പാർക്കും കുട്ടികൾക്ക് കളിക്കാനുള്ള സൗകര്യങ്ങളും പ്രഭാത–സായാഹ്ന നടത്തത്തിനുള്ള പ്രത്യേക വഴികളും ഉൾപ്പെടുത്തിയാണ് പാർക്ക് നവീകരിക്കുക. കുട്ടികൾക്കായി 6 അടി ഉയരമുള്ള എലിവേറ്റഡ് ട്രാക്കായിരിക്കും പ്രധാന ആകർഷണം.  അത്യാധുനിക കളി ഉപകരണങ്ങൾ, വായനാമൂല, റെയിൻ ഷെൽറ്റർ, പുൽത്തകിടി ഒരുക്കൽ എന്നിവയെല്ലാം നവീകരണത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. 37 സെന്റിലാണ് കുളം നിർമിക്കുക. ഇതിനകത്ത് സംഗീത ജലധാരയും ചുറ്റുമുള്ള പ്രദേശത്ത് സൗന്ദര്യവൽക്കരണവും നടത്തും. കുളത്തിൽ അലങ്കാര മത്സ്യങ്ങളും താമരയും വളർത്തും. 5.25 കോടിരൂപ ചെലവഴിച്ചാണ് കുളവും പരിസരവും സജ്ജീകരിക്കുക. പാർക്കിന്റെ നവീകരണത്തിനായി 2.5 കോടി രൂപയും ചെലവഴിക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!