Kerala News

കേടുപാടുകള്‍ ഉള്ള ഒരു പൊതുമരാമത്ത് റോഡ് പോലും കേരളത്തില്‍ ഉണ്ടാവില്ല – മന്ത്രി ജി.സുധാകരന്‍


സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുമ്പോള്‍ കേടുപാടുകള്‍ ഉള്ള ഒരു പൊതുമരാമത്ത് റോഡ് പോലും കേരളത്തില്‍ ഉണ്ടാവില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. കൊയിലാണ്ടിയിലെ മൂന്ന് പൊതുമരാമത്ത് റോഡുകളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.മൂടാടി ഗ്രാമപ്പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ കെ ദാസന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു ശിലാഫലകം അനാച്ഛാദനം ചെയ്തു. 


ലോക്ക്ഡൗണ്‍ കാരണം സ്തംഭിച്ചിരുന്ന നിര്‍മ്മാണ മേഖല പതുക്കെ പൂര്‍വ്വ സ്ഥിതിയിലേക്ക് മാറുകയാണ്. എല്ലാ ബുദ്ധിമുട്ടുകളും തരണം ചെയ്ത് വകുപ്പിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനുള്ള നടപടികളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഫലമായി സംസ്ഥാനത്ത് ഒട്ടനവധി പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് സാധിച്ചതായി മന്ത്രി പറഞ്ഞു. കൊയിലാണ്ടി നിയോജകമണ്ഡലത്തില്‍ ദേശീയപാത വികസനമുള്‍പ്പെടെ പൊതുമരാമത്ത് മേഖലയില്‍ 1718 കോടിയോളം രൂപ ചെലവഴിക്കുന്നുണ്ട്. സര്‍ക്കാര്‍ അധികാരത്തിലെത്തി നാലു വര്‍ഷമാകുമ്പോള്‍ പൊതുമരാമത്ത് വകുപ്പു വഴി സംസ്ഥാനത്ത് 517 പാലങ്ങള്‍ പൂര്‍ത്തീകരിച്ചതായും അദ്ദേഹം പറഞ്ഞു. 


മൂടാടി – ഹില്‍ ബസാര്‍ -മുചുകുന്ന് റോഡ്, കൊയിലാണ്ടി -താമരശ്ശേരി റോഡ്, പൂക്കാട് -തോരായിക്കടവ് റോഡ് എന്നീ റോഡുകളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. മൂന്ന് റോഡുകളും ബിഎം & ബിസി നിലവാരത്തിലാണ് നവീകരിച്ചത്. മൂടാടി – ഹില്‍ ബസാര്‍ -മുചുകുന്ന് റോഡ് മൂന്ന് കോടി രൂപ ചെലവഴിച്ചും, കൊയിലാണ്ടി -താമരശ്ശേരി റോഡ് കണയങ്കോട് പാലം വരെ നാല് കോടി രൂപ ചെലവഴിച്ചും, പൂക്കാട് -തോരായിക്കടവ് റോഡ് 3.50 കോടി രൂപ ചെലവഴിച്ചുമാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്.കൊയിലാണ്ടി നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍, മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരി, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ട്, ഉത്തരമേഖല വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഇ.ജി വിശ്വ പ്രകാശ്, നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ വിനയരാജ്, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഒ സുനിത തുടങ്ങിയവര്‍ പങ്കെടുത്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!