ഹേമചന്ദ്രന് വധക്കേസിലെ മുഖ്യപ്രതിയായ നൗഷാദുമായി വയനാട്ടിലും ചേരമ്പാടിയിലും പൊലീസ് അന്വേഷണസംഘം തെളിവെടുപ്പ് നടത്തുന്നു. പൊലീസ് കസ്റ്റഡിയിലുള്ള നൗഷാദിനെ വ്യാഴാഴ്ച പൊലീസ് വിശദമായി ചോദ്യം ചെയ്തു. തന്റെ വീട്ടിലെത്തി ആത്മഹത്യ ചെയ്ത ഹേമചന്ദ്രനെ, സുഹൃത്തുക്കളുടെ സഹായത്തോടെ ചേരമ്പാടിയില്‍ എത്തിച്ച് കുഴിച്ചിട്ടു എന്നാണ് നൗഷാദ് നല്കിയ മൊഴി.
റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരനായ വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി തമിഴ്നാട്ടിലെ വനത്തില്‍ കൊന്നുകുഴിച്ചുമൂടിയ സംഭവത്തിലെ മുഖ്യപ്രതി നൗഷാദിനെ, തെളിവെടുപ്പിനായാണ് വയനാട്ടിലും തമിഴ്നാട് ഗൂഡല്ലൂരിലെ ചേരമ്പാടിയിലുമെത്തിച്ചത്.

