National

ഗുജറാത്തിലെ വഡോദരയില്‍ പാലം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 17 ആയി; തെരച്ചില്‍ തുടരുന്നു

ഗാന്ധിനഗര്‍: ഗുജറാത്തിലെ വഡോദരയില്‍ പാലം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 17 ആയി. പാലത്തിനടിയില്‍ തെരച്ചില്‍ തുടരുന്നു. ബുധനാഴ്ച രാവിലെയാണ് ഗാംഭീര പാലം തകര്‍ന്നത്. നാല് പതിറ്റാണ്ട് പഴക്കമുള്ള പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് നിരവധി വാഹനങ്ങള്‍ നദിയിലേക്ക് മറിയുകയായിരുന്നു.

അതേസമയം, വഡോദരയില്‍ പാലം തകര്‍ന്ന് നിരവധിപ്പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാല് എന്‍ജിനിയര്‍മാരെ സസ്പെന്‍ഡ് ചെയ്ത് ഗുജറാത്ത് മുഖ്യമന്ത്രി. അപകടത്തില്‍ മരണസംഖ്യ ഉയര്‍ന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ റോഡ്സ് ആന്‍ഡ് ബില്‍ഡിംഗ് വകുപ്പിലെ നാല് എന്‍ജിനിയര്‍മാരെ സസ്പെന്‍ഡ് ചെയ്തത്.

വഡോദരയിലെ പദ്ര മുജ്പൂരിനടുത്താണ് പാലം തകര്‍ന്നു വീണത്. പാലം തകര്‍ന്ന് മഹി സാഗര്‍ നദിയിലേക്ക് വീഴുകയായിരുന്നു. അപകട സമയത്ത് വാഹനങ്ങളും നദിയില്‍പ്പെട്ടിട്ടുണ്ട്. രണ്ട് ട്രക്കുകളും ഒരു പിക്കവാനും ഉള്‍പ്പെടെ നാല് വാഹനങ്ങള്‍ ആണ് മഹി സാഗര്‍ നദിയിലേക്ക് വീണത്. 30 വര്‍ഷത്തിലധികം പഴക്കമുള്ള പാലമാണ് തകര്‍ന്നത്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!