Local News

കൂളിമാട് റോഡ് ഉയർത്തി പരിഷ്കരിക്കുന്നതിന് 3.9 കോടി രൂപയുടെ ഭരണാനുമതിലഭ്യമാക്കി;പി.ടി.എ റഹീം

പാഴൂർ കൂളിമാട് റോഡിൽ കൂളിമാട് ഭാഗം ഉയർത്തി പരിഷ്കരിക്കുന്നതിന് 3.9 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു. കൂളിമാട് വയൽ ഭാഗത്തെ സ്ഥലമെടുപ്പ് ഉൾപ്പെടെയുള്ള പ്രവൃത്തികൾക്കായാണ് ഈ തുക അനുവദിച്ചിട്ടുള്ളത്.

പാഴൂർ കൂളിമാട് ഭാഗം പരിഷ്കരണത്തിന് നേരത്തെ അനുവദിച്ചിരുന്ന 4 കോടി രൂപയുടെ പ്രവൃത്തികൾ പൂർത്തീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ഈ പദ്ധതിയുടെ ഉദ്ഘാടന വേളയിൽ കൂളിമാട് വയൽ ഭാഗത്ത് റോഡ് ഉയർത്താത്തത് കാരണം മഴക്കാലത്ത് ഈ പ്രദേശം മുങ്ങിപ്പോകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന വസ്തുത എം.എൽ.എയും നാട്ടുകാരും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. പ്രസ്തുത പരിപാടിയിൽ വെച്ച് തന്നെ ഈ ഭാഗം ഉയർത്തി നവീകരിക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കി സമർപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകുകയിരുന്നു.

സ്ഥലമെടുപ്പ് പൂർത്തീകരിച്ച് പ്രവൃത്തി ആരംഭിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയതായും എം.എൽ.എ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!