ബാംഗ്ലൂർ : തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ് രണ്ടാം പ്രതി സ്വപ്‍ന സുരേഷ് പിടിയിൽ. ബാംഗ്ലൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തതെന്നാണ് ലഭ്യമാകുന്ന വിവരം. നാളെ ഇവരെ എൻ ഐ എ അന്വേഷണ സംഘം കൊച്ചിയിലെത്തിക്കും. സന്ദീപ് നായരും പിടിയിലായെന്നാണ് സൂചന.
സ്വപ്ന കുടുംബത്തോടൊപ്പമാണ് ബാംഗ്ളൂരിലേക്ക് കടന്നത്. അഭിഭാഷകന്റെ നിർദ്ദേശ പ്രകാരം ബാംഗ്ലൂരിലേക്ക് കടക്കുന്നതിനിടയിൽ എൻ ഐ എ പിടിയിൽ അകപെടുകയായിരുന്നുവെന്നാണ് വിവരം. നേരത്തെ കൊച്ചിയിൽ തന്നെയായിരുന്നു സ്വപ്ന ഉണ്ടായിരുന്നവെന്നതാണ് സ്ഥിരീകരിക്കാത്ത വിവരം പുറത്ത് വരുന്നത്

