കൊല്ലം : കോവിഡ് നെഗറ്റീവ് എന്ന പരിശോധന ഫലം ലഭിച്ച് നിരീക്ഷണ കേന്ദ്രത്തിൽ നിന്നും പുറത്തിറങ്ങിയ പടപ്പക്കര സ്വദേശിയ്ക്ക് കോവിഡ്. ഇദ്ദേഹത്തെ പുറത്ത് വിട്ട് അരമണിക്കൂർ കഴിയുമ്പോയേക്കും രണ്ടാം ഘട്ടത്തെ പരിശോധന ഫലം പോസിറ്റീവ് ആവുകയായിരുന്നു.
വിദേശത്ത് നിന്നും എത്തി കരുനാഗപ്പള്ളിയിൽ നിരീക്ഷത്തിൽ കഴിയുകയായിരുന്നു ഇദ്ദേഹം
സന്ദർശിച്ച കുണ്ടറ കാനറാ ബാങ്ക് അണുനശീകരണം നടത്തിയ ശേഷം അടച്ചിട്ടു. ഇദ്ദേഹം സഞ്ചരിച്ച വാഹനവും അണു നശീകരണം നടത്തി

