തിരുവനന്തപുരം : സ്വർണ്ണക്കള്ള കടത്ത് കേസുമായി ബന്ധപ്പെട്ട് എം ശിവശങ്കറിന്റെ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ റെയ്ഡ്. ഇന്നലെയും ഇന്നുമായാണ് കസ്റ്റംസ് റെയ്ഡ് നടത്തിയത്. അതേസമയം ഇക്കാര്യത്തിൽ നിലവിൽ പ്രതികരണത്തിനല്ലായെന്ന് മുൻ ഐ ടി സെക്രട്ടറി ശിവ ശങ്കർ അഭിപ്രായപ്പെട്ടു. പരിശോധന നടക്കട്ടെയെന്നും അദ്ദേഹത്തിന്റെ പ്രതികരണം.
നിലവിൽ ഇദേഹത്തെ ചോദ്യം ചെയ്യുമോ എന്ന കാര്യം വ്യക്തമായിട്ടില്ല. ഫ്ലാറ്റിൽ സരിത്തും സ്വപ്നയും സന്ദർശനം നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ ഉദ്യോഗസ്ഥർ പരിശോധിക്കും.