തിരുവനന്തപുരം പനവിളയില്‍ നിര്‍മ്മാണത്തിലിരുന്ന ഫ്ളാറ്റിന്റെ സംരക്ഷണഭിത്തിതകര്ന്നുവീണ് തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടു. രണ്ടുപേര്‍ മണ്ണിനടിയിൽപ്പെട്ടതായാണ് വിവരം. ഫ്ളാറ്റിന്റെ സംരക്ഷണഭിത്തി ശനിയാഴ്ച രാവിലെയോടെ തകര്‍ന്നു വീഴുകയായിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ ഭിത്തിക്ക് മുകളിലായിഭക്ഷണം പാചകം ചെയ്യുകയായിരുന്നു. ഏറെ നേരത്തെ രക്ഷാപ്രവർത്തനത്തിനിടയിൽ രണ്ട് പേരെയും രക്ഷപെടുത്തിയതായാണ് വിവരം .ആദ്യം ദീപക് ബർമൻ (23) എന്ന വെസ്റ്റ് ബംഗാൾ സ്വദേശിയെയാണ് രക്ഷപ്പെടുത്തിയത്. ഇയാളെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മോഡല്‍ സ്കൂള്‍ റോഡിനോട് ചേര്‍ന്ന ഭാഗമാണ് ഇടിഞ്ഞത്. .തൊഴിലാളിയുടെ നെഞ്ച് വരേയുള്ള ഭാഗം മാത്രമായിരുന്നു പുറത്തുള്ളത്.
പനവിളയില്‍ മണ്‍തിട്ട ഇടിഞ്ഞ് അപകടം,തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങി രക്ഷപെടുത്തി

