News

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളജിന് വീഴ്ച പറ്റിയെന്ന് എം.ജി സര്‍വകലാശാല വിസി

കോപ്പയടി ആരോപണത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളജിന് വീഴ്ച പറ്റിയെന്ന് എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ്

പരീക്ഷാഹാളിലെ സിസിടിവി ദൃശ്യങ്ങള്‍ രഹസ്യമാക്കി വെയ്‌ക്കേണ്ടതാണ്. അത് സര്‍വകലാശാലയ്ക്കാണ് ആദ്യം കൈമാറേണ്ടത്. പൊതുജനത്തിന് കൈമാറാന്‍ പാടില്ലാത്തതായിരുന്നു. അതുപോലെ ക്രമക്കേട് വരുത്തിയ ഹാള്‍ ടിക്കറ്റ് യൂണിവേഴ്സിറ്റിക്കാണ് നല്‍കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷാ കേന്ദ്രമുള്ള എല്ലാ കോളജുകളിലും കൗണ്‍സലിംഗ് സെന്ററുകള്‍ വേണം. ഹാള്‍ ടിക്കറ്റില്‍ പൂര്‍ണമേല്‍വിലാസം രേഖപ്പെടുത്താന്‍ നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പരീക്ഷാകേന്ദ്രങ്ങള്‍ കുറച്ചുകൂടി വിദ്യാര്‍ഥി സൗഹൃദമാക്കേണ്ടതുണ്ട്. ഭാവിയില്‍ ഇത്തരം സംഭവമുണ്ടായാല്‍ മാതാപിതാക്കളെ അറിയിക്കുന്ന രീതിയുണ്ടാകണം. സര്‍വകലാശാല പരീക്ഷകളില്‍ നവീന രീതികള്‍ ആരംഭിക്കേണ്ട കാലമായി. ഹാള്‍ടിക്കറ്റിന്റെ ആവശ്യമില്ല, ഇലക്ട്രോണിക് മീഡിയയിലൂടെ നമുക്ക് അത് ചെയ്യാന്‍ സാധിക്കും. ഇത്തരം കാര്യങ്ങള്‍ സിന്‍ഡിക്കേറ്റ് ചര്‍ച്ച ചെയ്യുമെന്നും വിസി അറിയിച്ചു.

അഞ്ജുവിന്റെ മരണത്തില്‍ ഇടക്കാല റിപ്പോര്‍ട്ടാണ് നിലവില്‍ സര്‍വകലാശാല പുറത്തിറക്കിയിരിക്കുന്നത്. സംഭവത്തില്‍ പരീക്ഷാഹാളിലുണ്ടായിരുന്ന മറ്റു കുട്ടികളുടെ കൂടി മൊഴിയെടുക്കേണ്ടതുണ്ട്. പരീക്ഷ അവസാനിച്ച ശേഷമായിരിക്കും മൊഴിയെടുക്കുക.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!