തിരുവനന്തപുരം: ശബരിമലയിൽ ഇത്തവണ ഉത്സവം ഉണ്ടാവില്ലെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മിഥുനമാസ പൂജയ്ക്ക് ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കില്ലായെന്നും മന്ത്രി പറഞ്ഞു.
ക്ഷേത്രം തുറക്കണമെന്ന് കേന്ദ്ര സർക്കാർ പറഞ്ഞ സാഹചര്യത്തിലാണ് ശബരിമല തുറക്കാനും ഉത്സവം നടത്തനും തീരുമാനിച്ചത്. എന്നാൽ സംസ്ഥാനം അത് അംഗീകരിച്ചതോടെയാണ് പലരും വിമർശനവുമായി രംഗത്ത് എത്തിയത്. തന്ത്രിയടക്കമുള്ളവരോട് ചർച്ച ചെയ്ത ശേഷമാണ് നിലപാട് എടുത്തിരുന്നതെന്നു ഇക്കുറി ഉത്സവം നടത്തണമെന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡിന് നിര്‍ബന്ധമുണ്ടായിരുന്നില്ലെന്നും ഭക്തജനങ്ങളുടെ താത്പര്യം മുന്‍നിര്‍ത്തിയാണ് തീരുമാനമെടുത്തതെന്നും ദേവസ്വം ബോര്‍ഡിന് ഇക്കാര്യത്തി ല്‍ പിടിവാശിയില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡണ്ട് വാസു നേരത്തെ വ്യക്തമാക്കിയിരുന്നു,
എന്നാൽ ഉത്സവചടങ്ങുകള്‍ ആരംഭിച്ചാല്‍ അതില്‍ പങ്കെടുക്കുന്ന ആര്‍ക്കെങ്കിലും രോഗബാധ സ്ഥിരീകരിച്ചാല്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാവരും നിരീക്ഷണത്തില്‍ പ്രവേശിക്കേണ്ടതായി വരുമെന്നും അതുകൊണ്ട് തന്നെ ഉത്സവചടങ്ങുകള്‍ ആചാരപ്രകാരം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു തന്ത്രി കത്തില്‍ പറഞ്ഞത്.