ന്യൂഡല്‍ഹി: നീണ്ട ലോക്ക് ഡൗൺ കാലയളവിനു ശേഷം ശേഷം രാജ്യത്ത് ട്രെയിന്‍ ഗതാഗതം മേയ് 12 നു ആരംഭിക്കും. ഘട്ടം ഘട്ടമായാണ് യാത്ര ആരംഭിക്കുക. ആദ്യഘട്ടത്തില്‍ 15 പ്രധാന നഗരങ്ങളിലേക്കാണ് സര്‍വീസ് നടത്തുക. എല്ലാവിധ സുരക്ഷാ ക്രമീകരങ്ങളൂം ഇതിന്റെ ഭാഗമായി നടപ്പിലാക്കും.
ഐ.ആര്‍.സി.ടി.സി വെബ്‌സൈറ്റില്‍ ഇന്ന് വൈകീട്ട് ആറുമണിയോടെ ബുക്കിംഗ് സൗകര്യം തയ്യാറാവും.
ഓൺലൈൻ വഴിമാത്രമാണ് ബുക്കിംഗ്. യാത്രക്ക് മുന്നോടിയായി മെഡിക്കൽ ചെക്കപ്പ് നടക്കും.
യാത്രക്കാർക്ക് മാസ്ക് നിർബന്ധമാണ് . യാത്രക്ക് മുന്‍പ് പരിശോധന ഉണ്ടാകും. രോഗ ലക്ഷണങ്ങളില്ലാത്തവരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ. എങ്ങോട്ടൊക്കെയാണ് യാത്ര എന്നതും സ്റ്റേഷനിന്റെ പേരും ഇന്നോടെ ലഭ്യമാകും. ഡെൽഹി – തിരുവനന്തപുരം കൊങ്കണ്‍ വഴിയാണ് ഗതാഗതം. ആഴ്ചയില്‍ മൂന്ന് ദിവസം തിരുവനന്തപുരത്തേക്കും തിരിച്ചും സര്‍വ്വീസ് നടത്തും.
അതേ സമയം കൂടുതൽ ട്രെയിൻ സർവീസ് ആദ്യ ഘട്ടത്തിന്റെ പരീക്ഷണത്തിന് ഒടുവിൽ പ്രഖ്യാപിക്കും.