Kerala News

ജയിലിലടച്ചാലും വയനാട്ടിലെ ജനങ്ങൾക്കൊപ്പം ഉണ്ടാകും; വൈകാരിക പ്രതികരണവുമായി രാഹുൽ ഗാന്ധി

വയനാട്ടിലെ ജനങ്ങളും കോൺഗ്രസ്സ് പ്രവർത്തകരും നൽകിയ ആവേശോജ്വലമായ സ്വീകരണത്തിൽ വൈകാരിക പ്രതികരണവുമായി രാഹുൽ ഗാന്ധി. ത ന്നെ അയോഗ്യനാക്കിയാലും ഇല്ലെങ്കിലും വയനാട്ടിലെ ജനങ്ങളോടുള്ള തന്റെ ബന്ധത്തിന് ഒരു മാറ്റവും വരില്ലെന്നും തന്നെ ജയിലിലടച്ചാലും വയനാട്ടിലെ ജനങ്ങൾക്കൊപ്പം തന്നെ ഉണ്ടാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കരഘോഷത്തോടെയും ആർപ്പു വിളിയോടെയും രാഹുലിന്റെ വാക്കുകൾ ജനങ്ങൾ ഏറ്റെടുത്തു.

വായാന്റിലെ വേദിയിലും പ്രധാന മന്ത്രിക്കും അദാനിക്കുമെതിരായ വിമർശനങ്ങൾ രാഹുൽ ഗാന്ധി ആവർത്തിച്ചു. അദാനിയുമായുള്ള ബന്ധം എന്താണെന്ന് പ്രധാന മന്ത്രിയോട് താൻ ചോദിച്ചെങ്കിലും എന്നാൽ തനിക്ക് മറുപടി ലഭിച്ചില്ലെന്നും രാഹുൽ പറഞ്ഞു. തന്റെ പാർലമെന്റ് നടപടികൾ ബി ജെ പി മന്ത്രിമാർ തടസപ്പെടുത്തുന്ന സാഹചര്യമുണ്ടായെന്നും ന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സ്‌പീക്കർക്ക് രണ്ട് കത്തയച്ചെങ്കിലും തനിക്ക് നീതി കിട്ടിയില്ലെന്ന് രാഹുൽ ഗാന്ധി ആഞ്ഞടിച്ചു. ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാത്തതിനാലാണ് തന്നെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്നെ അയോഗ്യനാക്കിയ നടപടി ചോദ്യം ചോദിക്കാനുള്ള മികച്ച അവസരമായെന്ന് രാഹുല്‍ ഗാന്ധി പറയുന്നു. ‘ബിജെപിക്ക് എന്റെ മേല്‍വിലാസവും സ്ഥാനങ്ങളും എടുത്ത് കളയാന്‍ സാധിച്ചേക്കും. എന്നാല്‍ ബിജെപിക്ക് വയനാട്ടിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്നതില്‍ നിന്ന് എന്നെ തടയാനാകില്ല’. രാഹുല്‍ ഗാന്ധി പറഞ്ഞു.

ബി ജെ പി ജനങ്ങളെ ഭീഷണിപ്പെടുത്തുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്നു, തന്റെ
ഔദ്യോഗിക വസതിയിലേക്ക് പോലീസിനെ അയച്ചാൽ താൻ ഭയപ്പെടുമെന്ന് ബി ജെ പി കരുതുന്നുണ്ടെങ്കിലും തന്റെ ചോദ്യങ്ങൾ അവസാനിപ്പിക്കാൻ ബി ജെ പി ക്ക് കഴിയില്ലെന്നും രാഹുൽ പറഞ്ഞു.
ബിജെപി പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യയെക്കുറിച്ചുള്ള ഒരു ആശയം മാത്രമാണ്. കോണ്‍ഗ്രസ് പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യയുടെ ആശയങ്ങളാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ഇംഗ്ലീഷിലുള്ള രാഹുല്‍ ഗാന്ധിയുടെ പ്രസംഗം കോണ്‍ഗ്രസ് നേതാവ് എം ലിജുവാണ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്.

തന്നെ ജയിലിലടച്ചാലും വയനാടിനോടുള്ള ബന്ധം നിലനില്‍ക്കുമെന്ന് രാഹുല്‍ ഗാന്ധി പറയുന്നു. ഇന്ത്യയിലേയും വയനാട്ടിലേയും പ്രശ്‌നങ്ങള്‍ താന്‍ നിരന്തരം ഉന്നയിച്ചുകൊണ്ടേയിരിക്കും. വയനാട്ടിലെ ജനതയ്ക്ക് രാഹുല്‍ ഈസ്റ്റര്‍, വിഷു പെരുന്നാള്‍ ആശംസകളും നേര്‍ന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!