‘രാമൻ ജനിച്ചില്ലായിരുന്നെങ്കിൽ ബിജെപി എന്തു വിഷയം രാഷ്ട്രീയത്തിൽ ഉപയോഗിച്ചേനെയെന്ന് താൻ അദ്ഭുതപ്പെടാറുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ. കാര്യമായ വിഷയങ്ങളില്ലാത്തതിനാൽ മതത്തെക്കുറിച്ച് സംസാരിച്ച് വെറുപ്പ് പടർത്തുകയാണ് ബിജെപിയെന്നും ’ ഉദ്ധവ് പറഞ്ഞു. മഹാ വികാസ് അഘാഡി സ്ഥാനാർഥിയായി കോലാപുർ നോർത്ത് മണ്ഡലത്തിൽ മത്സരിക്കുന്ന കോൺഗ്രസ് അംഗം ജയശ്രീ ജാദവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ വെർച്വലായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കാവിയും ഹിന്ദുത്വയും ചേർത്ത് ഉപയോഗിച്ചാൽ കേന്ദ്രത്തിൽ അധികാരത്തിൽ വരാനാകുമെന്ന് ബിജെപിക്ക് മനസ്സിലാക്കിക്കൊടുത്തത് ശിവസേന മുൻ അധ്യക്ഷൻ ബാൽ താക്കറെയാണെന്നും ഉദ്ധവ് അവകാശപ്പെട്ടു.
രാമന്‍ ജനിച്ചില്ലായിരുന്നെങ്കിൽ ബി.ജെ.പി എന്ത് വിഷയം രാഷ്ട്രീയത്തിൽ ഉപയോഗിച്ചേനെ:ഉദ്ധവ് താക്കറെ

