Kerala News

കെ എസ് ഇ ബി തർക്കത്തിൽ സിപിഎം ഇടപെടുന്നു;ഇന്ന് ചർച്ച

കെ എസ് ഇ ബി തർക്കത്തിൽ സി പി എം ഇടപെടുന്നു.സി പി എം നേതാവും മുൻ മന്ത്രിയുമായ എ കെ ബാലൻ ഇന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുമായി ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് പാലക്കാട് വെച്ച് ചർച്ച നടത്തും.സി ഐ ടി യു ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് എ കെ ബാലൻ ചർച്ച നടത്തുന്നത്.
ജീവനക്കാരെ ശത്രുക്കളായി കണ്ടുകൊണ്ട് സ്ഥാപനം നടത്തിക്കൊണ്ടുപോകാൻ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം പാർട്ടി സമ്മേളന വേദിയിൽ വെച്ച് എകെ ബാലൻ പ്രതികരിച്ചിരുന്നു. അനുഭവം കൊണ്ടാണ് താനിത് പറയുന്നതെന്നും കെ എസ് ഇ ബിയിലെ പ്രശ്നങ്ങളിൽ പരമാവധി ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നേരത്തെ എകെ ബാലൻ മന്ത്രിയുമായി സംസാരിച്ചിരുന്നു. തുടർ ചർച്ചയാണ് ഇന്ന് പാലക്കാട് നിശ്ചയിച്ചിരിക്കുന്നത്.

കെ എസ് ഇ ബി ആസ്ഥാനമായ വൈദ്യുതി ഭവന് മുന്നില്‍ ഓഫീസേഴ്സ് അസോസിയേഷന്‍റെആഭിമുഖ്യത്തില്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കും. സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് എം ജി സുരേഷ്കുമാറിന്‍റേയും സെക്രട്ടറി ബി ഹരികുമാറിന്‍റേയും സസ്പെന്‍ഷന്‍ പിന്‍വിലക്കുക, ചെയര്‍മാന്‍റെ ഏകാധിപത്യ സമീപനം തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!