കുന്ദമംഗലം എംഎല്‍എ റോഡില്‍ മലാക്കുഴിയില്‍ ഭൂപതു അബൂബക്കര്‍ ഹാജിയുടെ മകന്‍ എം.കെ മുഹ്‌സിന്‍ൻ്റെ വീടിനോട് ചേര്‍ന്ന കിണറിൻ്റെ ഭാഗത്ത് ജീവിയുടെ അക്രമത്തില്‍ നായ കടിയേറ്റ് ചത്ത വിഷയത്തില്‍ താമരശ്ശേരി ഫോറസ്റ്റ് റെസ്‌ക്യൂ ടീം പരിശോധന നടത്തി. ജീവിയുടേതെന്ന് തോന്നിക്കുന്ന കാല്‍പ്പാട് കണ്ടതിനെത്തുടര്‍ന്ന് പ്രദേശവാസികള്‍ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. നായയുടെ കഴുത്ത് ഭാഗത്താണ് കടിയേറ്റത്. കാട്ടുപൂച്ചയുടെ ആക്രമണം ആണെന്നാണ് പ്രാഥമിക നിഗമനം. നേരത്തെയും പരിസര പ്രദേശങ്ങളില്‍ ഇതിന് സമമായി കോഴിയും പൂച്ചയും താറാവും ചത്തിരുന്നു. കാട്ടുപൂച്ചയെ കണ്ടെത്തുന്നതിന് കെണിയൊരുക്കാമെന്ന് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു. താമരശ്ശേരി ഫോറസ്റ്റ് റാപിഡ് റെസ്‌പോണ്‍സ് ടീം ഡെപ്യൂട്ടി റെയ്ഞ്ചര്‍ അജികുമാര്‍, ഫോറസ്റ്റര്‍ പി.രാജീവ്, ആസിഫ്, നാസര്‍, ഷെബീര്‍, കരീം എന്നിവരാണ് പരിശോദന നടത്തിയത്.
കുറച്ച് നാളുകള്‍ക്ക് മുന്‍പ് ഐഐഎംകെയുടെ പരിസരത്തും ഒരു ജീവിയെ കണ്ടിരുന്നു. അന്ന് അത് പുലിയാണെന്ന് പറഞ്ഞ് വലിയ വാര്‍ത്ത വന്നിരുന്നു .പിന്നീട് കാട്ടുപൂച്ചയാണെന്നു് കണ്ടെത്തി. കോവിഡ് ലോക്ഡൗണ്‍ ആയതിനെത്തുടര്‍ന്ന് മനുഷ്യന്‍മാര്‍ പുറത്തിറങ്ങാതായതോടെ പല വന്യജീവികളും പുറത്തിറങ്ങുന്ന സാഹചര്യമുണ്ട്. മേപ്പയ്യൂര്‍ ടൗണില്‍ വെരക് ടൗണിലൂടെ സഞ്ചരിക്കുന്ന വാര്‍ത്ത വന്നിരുന്നു. ഒപ്പം മുത്തങ്ങയോട് ചേര്‍ന്ന ടൗണില്‍ കാട്ടുപന്നികള്‍ കൂട്ടമായി എത്തിയ വിഷയവും കക്കയത്തും തോല്‍പ്പെട്ടിയിലുമെല്ലാം വന്യ ജീവികള്‍ ഇറങ്ങിയിരുന്നു.