Kerala

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിൽ; കൊച്ചിയിൽ മൂന്ന് പരിപാടികൾ

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിൽ. കൊച്ചിയിൽ നടക്കുന്ന എൻഡിഎ പൊതുസമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി കൊച്ചിയിൽ മൂന്ന് പരിപാടികൾ. മറൈൻ ഡ്രൈവിൽ ധീവരസഭയുടെ സുവർണ്ണ ജൂബിലി സമാപന സമ്മേളനത്തിലും പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാ​ഗമായി കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

11:30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടെനിന്ന് ഹെലികോപ്റ്റർ മാർഗ്ഗം നേവി ഹെലിപാഡിൽ ഇറങ്ങും. തുടർന്ന് റോഡ് മാർഗ്ഗം മറൈൻഡ്രൈവിൽ നടക്കുന്ന ധീവരസഭയുടെ സുവർണ്ണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ശേഷം കലൂർ സ്റ്റേഡിയത്തിലേക്ക്. സ്റ്റേഡിയത്തിന് മുൻവശത്ത് നിന്ന് റോഡ് ഷോ . പതിനായിരത്തോളം എൻഡിഎ പ്രവർത്തകർ പങ്കെടുക്കുമെന്ന് ബിജെപി. ശേഷം കലൂർ സ്റ്റേഡിയത്തിൽ കേന്ദ്രസർക്കാറിന്റെ ഔദ്യോഗിക പരിപാടികൾ ഉദ്ഘാടനം ചെയ്യും.

രണ്ടു മണിയോടെ എൻഡിഎ പൊതുസമ്മേളനം ആരംഭിക്കും. അരലക്ഷത്തോളം ആളുകളെയാണ് പ്രതീക്ഷിക്കുന്നത്. യോഗത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എൻ ഡി എ പ്രകടനപത്രിക നരേന്ദ്ര മോദി പ്രകാശനം ചെയ്യും. വൈകുന്നേരം നാലുമണിയോടെ പ്രധാനമന്ത്രി തിരിച്ച് ഡൽഹിയിലേക്ക് മടങ്ങും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!