കുന്ദമംഗലം : നവീകരിച്ച കുന്ദമംഗലം മസ്ജിദുല്‍ ഇഹ്സാന്‍ പള്ളി മഹല്ല് ഖാളി ഫൈസല്‍ പൈങ്ങോട്ടായി ഉദ്ഘാടനം ചെയ്തു. മസ്ജിദുകള്‍ നാട്ടിലെ ജനങ്ങളുടെ ആശ കേന്ദ്രമായി മാറണമെന്നും മൂല്യ ബോധമുള്ളവരെ വാര്‍ത്തെടുക്കുന്നതില്‍ മഹല്ല് സംവിധാനങ്ങള്‍ ഒത്തൊരുമിച്ച് മുന്നേറണമെന്നും ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് ഫൈസല്‍ പൈങ്ങോട്ടായി പറഞ്ഞു. മഹല്ല് പ്രസിഡന്റ് എം. സിബ്ഗത്തുള്ള അധ്യക്ഷത വഹിച്ചു. പള്ളിയുടെ ആരംഭകാലം മുതല്‍ ഇതുവരെയുള്ള ഭാരവാഹികളുടെ പേരുകള്‍ എഴുതിയ ശിലാഫലകം മഹല്ല് പ്രസിഡന്റ് എം. സിബ്ഗത്തുള്ള സെക്രട്ടറി പി.എം. ശരീഫുദ്ധീന്‍ എന്നിവര്‍ ചേര്‍ന്ന് അനാച്ഛാദനം ചെയ്തു. വൈസ് പ്രസിഡന്റുമാരായ എന്‍. ആലി, സുബൈര്‍ കുന്ദമംഗലം, ജോ. സെക്രട്ടറിമാരായ അലി ആനപ്പാറ, എ.കെ. യൂസുഫ്, ജോ. ട്രഷറര്‍ എന്‍. റഷീദ്, പി.കെ. ബാപ്പു ഹാജി, അരിയില്‍ മൊയ്തീന്‍ ഹാജി, ഹനീഫ മാട്ടുമ്മല്‍, ഇ. അമീന്‍, എന്‍. സഫീര്‍, ഇ.പി. ലിയാഖത്ത് അലി, കെ.പി. മുഹമ്മദ്, സി. അബ്ദുറഹ്‌മാന്‍, കെ.കെ. അബ്ദുല്‍ ഹമീദ്, ഇ.പി. അന്‍വര്‍ സാദത്ത്, പി.പി. മജീദ്,എന്‍. ദാനിഷ് എന്നിവര്‍ സംബന്ധിച്ചു. മസ്ജിദ് ഇമാം മുക്തദിര്‍ ഖിറാഅത്ത് നടത്തി. മഹല്ല് സെക്രട്ടറി പി.എം. ശരീഫുദ്ധീന്‍ സ്വാഗതവും ട്രഷറര്‍ പി.പി. മുഹമ്മദ് നന്ദിയും പറഞ്ഞു.