Kerala

ഈ പുക ശ്വസിക്കാനുള്ള ക്വട്ടേഷന്‍ ഞങ്ങൾ കൈപ്പറ്റിയിട്ടില്ല: സംവിധായകന്‍ മിഥുന്‍ മാനുവല്‍

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം കേരളം കണ്ട ഏറ്റവും വലിയ പാരിസ്ഥിക ദുരന്തങ്ങളിലൊന്നാണെന്ന് സംവിധായകന്‍ മിഥുന്‍ മാനുവല്‍. ഇതിന്റെ ഉത്തരവാദികള്‍ ആരായാലും മറുപടി പറഞ്ഞേ മതിയാകുവെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. ഈ പുക ശ്വസിക്കാനുള്ള ക്വട്ടേഷന്‍ തങ്ങള്‍ ജനങ്ങള്‍ ആരുടെ കയ്യില്‍ നിന്നും കൈപ്പറ്റിയിട്ടില്ലെന്നും മിഥുന്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഒരു സംസ്ഥാനത്തിന്റെ വ്യാവസായിക തലസ്ഥാനം ആണ് ദിവസങ്ങള്‍ ആയി വിഷപ്പുകയില്‍ മുങ്ങി നില്‍ക്കുന്നു. നഗരം, ജില്ല എന്തിനു വീടിന്റെ അകങ്ങളില്‍ പോലും വിഷ വായു… കേരളം കണ്ട ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തങ്ങളില്‍ ഒന്നായി തന്നെ പരിഗണിക്കാവുന്ന ഒരു ഇന്‍സിഡന്റ്..! ഉത്തരവാദികള്‍ ആരായാലും – പ്രാദേശിക ഭരണ കൂടം ആയാലും സംസ്ഥാന ഭരണ കൂടം ആയാലും മറുപടി പറഞ്ഞേ മതിയാകൂ, പ്രതിവിധി യുദ്ധകാലടിസ്ഥാനത്തില്‍ കണ്ടെത്തിയേ മതിയാകൂ.. ഞങ്ങള്‍ ജനങ്ങള്‍ ആരുടെ കയ്യില്‍ നിന്നും ഈ പുക ശ്വസിക്കാനുള്ള കൊട്ടേഷന്‍ കൈപറ്റിയിട്ടില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!