“തിരുവനന്തപുരം: സംസ്ഥാനത്ത് ബീയർ വില്‍പനയിൽ വർധനവ്. പ്രതിദിനം 10,000 കെയ്സ് വരെയാണ് ഇപ്പോൾ അധിക വിൽപന. ചൂട് ക്രമാതീതമായി വർധിച്ചതാണ് വില്പനയിൽ വർദ്ധനവുണ്ടാകാനുള്ള കാരണമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ഏപ്രില്‍ 15 മുതല്‍ സര്‍ക്കാര്‍ നിര്‍മിത മദ്യമായ ജവാന്‍റെ പ്രതിദിന ഉല്‍പാദനം 15,000 കെയ്സാക്കി ഉയര്‍ത്താൻ ബവ്കോ തീരുമാനിച്ചു.
കഴിഞ്ഞ ഒരാഴ്ച മാത്രം ശരാശരി വില്‍പനയെക്കാള്‍ 10,000 കെയ്സുവരെ അധികമാണ് വിറ്റത്. മാര്‍ച്ച് 2ന് 6000 കെയ്സാണ് അധിക വില്‍പനയെങ്കില്‍ മാര്‍ച്ച 9 ആയപ്പോള്‍ 12,000 ആയി ഉയര്‍ന്നു. അതേസമയം വില്‍പന കുതിച്ചുയര്‍ന്നതോടെ കൂടുതല്‍ ബീയര്‍ സ്റ്റോക് സൂക്ഷിക്കാനാണ് എംഡിയുടെ നിര്‍ദേശം.