കുന്ദമംഗലം: ദളിത് കോൺഗ്രസ്സ് കുന്ദമംഗലം ബ്ലോക്ക് പ്രസിഡന്റിനെ അകാരണമായി മാറ്റിയതിൽ പ്രതിഷേധിച്ച് ദളിത് കോൺഗ്രസ്സിൽ നിന്നും 94 ഓളം പ്രവർത്തകർ സംസ്ഥാന പ്രസിഡന്റിന് രാജി സമർപ്പിച്ചു.നിലവിൽ കുന്ദമംഗലം ബ്ലോക്ക് പ്രസിഡന്റ് ആയിരുന്ന ലാലുമോൻ ചേരിഞ്ചാലായിരുന്നു .അദേഹത്തെ മാറ്റിയാണ് പുതിയ ആളെ നിയമിച്ചത്.ഗ്രൂപ്പിന്റെ ഭാഗമായി പ്രവർത്തിക്കാൻ വിസമ്മതിച്ചതിന്റെ പേരിലാണ് ലാലുമോനെ മാറ്റിയത് എന്ന് രാജിവെച്ചവർ ആരോപിക്കുന്നു. ഭാവി പരിപാടികൾ തീരുമാനിക്കാൻ ഇവരുടെ നേതൃത്വത്തിൽ 15 തിയ്യതി കുന്ദമംഗലത്ത് വിപുലമായ യോഗം ചേരും.പുതിയ നിയമന ഉത്തരവ് വന്ന ഉടനെ തന്നെ സംസ്ഥാന പ്രസിഡന്റിന്റെ നടപടിക്കെതിരെയുള്ള പ്രതിഷേധം പ്രവർത്തകർ നേതൃത്വത്തെ അറിയിച്ചിരുന്നു.അതിനിടയിൽ രാജിവെച്ചവരെ ദളിത് ഫെഡറേഷനിൽ ചേർത്താനുളള ശ്രമം കെ ഡി എഫ് ഭാരവാഹികൾ നടത്തുന്നുണ്ട്.
ദളിത് കോൺഗ്രസ്സിൽ നിന്നും 94ലോളം പ്രവർത്തകർ രാജി സമർപ്പിച്ചു
