വിവാദങ്ങൾ തുടരുന്നതിനിടെ നിലപാട് വ്യക്തമാക്കി ലോകായുക്ത രംഗത്ത്. സെക്ഷന്‍ 14 പ്രകാരം റിപ്പോര്‍ട്ട് കൊടുക്കാന്‍ ഇപ്പോഴും അവകാശമുണ്ട്. റിപ്പോര്‍ട്ട് എന്തുചെയ്യണമെന്ന ചോദ്യം പിന്നീടാണ് ഉയരുന്നത്. അത് അവര്‍ തീരുമാനിക്കട്ടെ, ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്യുമെന്നും ലോകായുക്ത പറഞ്ഞു.ലോകായുക്തയ്‌ക്കെതിരേ നിരന്തരം കെ.ടി.ജലീല്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന പശ്ചാത്തലത്തിൽ ‘വഴിയരികള്‍ എല്ലു കടിച്ചു കൊണ്ടിരിക്കുന്ന പട്ടിയുടെ അടുത്ത് ചെന്നാല്‍ എല്ലെടുക്കാമെന്ന് കരുതും. എന്നാല്‍ പട്ടി എല്ല് കടിച്ചുകൊണ്ടേയിരിക്കും., പട്ടി എല്ലുമായി ഗുസ്തി തുടരട്ടെ എന്നും കെ.ടി. ജലീലിന്റെ പേരെടുത്ത് പറയാതെ ലോകായുക്ത പറഞ്ഞു. നിയമവിരുദ്ധമായി ഒന്നും ബില്ലില്‍ ഇല്ലാത്തതിനാലാണ് ലോകായുക്താ ഓര്‍ഡിനന്‍സില്‍ ഒപ്പ് വെച്ചതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ പറഞ്ഞിരുന്നു. മൂന്ന് ആഴ്ചയിലേറെ ബില്‍ തന്റെ പരിഗണനയില്‍ ഉണ്ടായിരുന്നെന്നും നിയമവിരുദ്ധമായ ഒന്നും തനിക്ക് ബില്ലില്‍ കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.