Kerala News

‘എല്ലാം ഓക്കെ,’യാത്രകള്‍ തുടരും, ഭയമില്ല സേനയ്ക്ക് നന്ദി ആരോഗ്യവാനായി ബാബു ആശുപത്രി വിട്ടു

മലമ്പുഴയിലെ മലയിടുക്കിൽ നിന്നും രക്ഷപ്പെടുത്തിയ ചെറാട് സ്വദേശി ബാബുആശുപത്രി വിട്ടു. പരിശോധനയിൽ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.എല്ലാം ഓക്കെയാണെന്നും മറ്റു പ്രശ്നങ്ങളില്ലെന്നും ബാബു മാധ്യമങ്ങളോട് പ്രതികരിച്ചു.ആരും രക്ഷപ്പെടുത്താൻ വന്നില്ലായിരുന്നുവെങ്കിൽ സ്വയം താഴേക്ക് ഇറങ്ങി വരാൻ ശ്രമിച്ചേനെയെന്ന് ബാബു പ്രതികരിച്ചു. ആശുപത്രി വിട്ടതിന് പിന്നാലെയായിരുന്നു ബാബുവിന്റെ പ്രതികരണംകൂട്ടുകാരാണ് വാടാന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോയത്. തിരിച്ചിറങ്ങുന്നതിനിടെ കാൽ തെറ്റി വീഴുകയായിരുന്നു. രാത്രിയും പേടിയുണ്ടായിരുന്നില്ല. ആരെങ്കിലും രക്ഷപ്പെടുത്തമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. താഴെ ആളുകൾ കൂടി നിൽക്കുന്നത് കാണാമായിരുന്നു. മലയിൽ കുടുങ്ങിയപ്പോഴും വീട്ടിൽ പറഞ്ഞത് ഫുട്‌ബോൾ കളിക്കാൻ പോയിരിക്കുകയാണെന്നാണ് ബാബു പറഞ്ഞു പാലക്കാട് ചെറാട് കുർമ്പാച്ചി മലയിലെ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ 43 മണിക്കൂറുകൾക്ക് ശേഷം സൈന്യമാണ് വ്യാഴാഴ്ച ഉച്ചയോടെ രക്ഷപ്പെടുത്തിയത്.തുടർന്ന് ഹെലികോപ്ടറിൽ കഞ്ചിക്കോട് ഹെലിപാഡിലെത്തിച്ച ബാബുവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!