പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദിന്റെ വിടവാങ്ങലിൽ
വികാരാധീനനായ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.
വളരെ കലാപരമായി തയ്യാറാക്കിയ പ്രകടനമായിരുന്നു മോദിയുടെ വിടവാങ്ങല്‍ പ്രസംഗം എന്നാണ് തരൂര്‍ പ്രതികരിച്ചത്.
ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് കരഞ്ഞതുകൊണ്ട് തനിക്കും കരയാന്‍ പറ്റുമെന്ന് തെളിയിക്കാന്‍ മോദിയും തീരുമാനിച്ചതെന്നാണ് പാര്‍ലമെന്റിലെ മോദിയുടെ കരച്ചലിനെ പരിഹസിച്ച് തരൂര്‍ പറഞ്ഞത് .

