ശ്രീനഗര്‍: ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തി സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. മുഫ്തി അപകടത്തില്‍ നിന്ന് പരിക്കില്ലാതെ രക്ഷപ്പെട്ടു. ജമ്മുകശ്മീരിലെ അനന്തനാഗ് ജില്ലയില്‍വെച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. മുഫ്തി സഞ്ചരിച്ച വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുഫ്തിയുടെ കൂടെയുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥന് നിസ്സാര പരിക്കുണ്ട്.
മെഹ്ബൂബ മുഫ്തി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

