ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന ശശി തരൂർ അടക്കമുള്ള എം പി മാരുടെ പ്രതികരണം ഉചിതമായില്ലെന്ന് എ.ഐ.സി.സി നിരീക്ഷകൻ താരീഖ് അൻവർ.മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡാണ്. ആർക്കും പദവികൾ ആഗ്രഹിക്കാം, പക്ഷേ പാർട്ടി നടപടി പാലിക്കണം. തരൂർ അഭിപ്രായം പറയേണ്ടത് ഹൈക്കമാൻഡിനോട് ആണെന്നും താരീഖ് അൻവർ പറഞ്ഞു.കേരളത്തിൽ നേതൃമാറ്റം ഉണ്ടാകില്ലെന്നും താരീഖ് അൻവർ വ്യക്തമാക്കി. കെ.സുധാകരൻ തന്നെ കെ.പി.സി.സി പ്രസിഡന്റായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.ശശി തരൂര്‍ അടക്കമുള്ള നേതാക്കളായിരുന്നു പാര്‍ലമെന്റിലേക്ക് മത്സരിക്കാനില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനവിധി തേടാനാണ് താല്‍പര്യമെന്നും വ്യക്തമാക്കി രംഗത്തെത്തിയത്.