National

യാത്ര ബഹിഷ്‌ക്കരിക്കണമെന്ന് ബിജെപി, ഭാരത് ജോഡോ യാത്രയെ തടയാനാവില്ലെന്ന് രാഹുൽ; പര്യടനം പഞ്ചാബിൽ തുടരുന്നു

ദില്ലി : ഭാരത് ജോഡോ യാത്രയെ ആർക്കും തടയാനാവില്ലെന്ന് രാഹുൽ ഗാന്ധി. യാത്ര ബഹിഷ്‌ക്കരിക്കണമെന്ന് ബിജെപി ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. യാത്ര പരാജയപ്പെടുമെന്ന് ബിജെപിയും ആർ എസ് എസും പരിഹസിച്ചിരുന്നു. ഇതിനിടെ പഞ്ചാബിലും വലിയ പിന്തുണയാണ് കാണുന്നതെന്നും രാഹുൽ പറഞ്ഞു.

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പഞ്ചാബിൽ പര്യടനം തുടരുകയാണ്. ജോഡോ യാത്രയിൽ പങ്കെടുക്കരുതെന്നാണ് ബിജെപി പൊതുജനങ്ങളോടാവശ്യപ്പെട്ടിരിക്കുന്നത്. സിഖ് സമുദായത്തെ കോൺഗ്രസ് വഞ്ചിച്ചുവെന്നാരോപിച്ചാണ് ബിജെപി ബഹിഷ്ക്കരണാഹ്വാനം നടത്തിയിരിക്കുന്നത്.

രാഹുൽ ഗാന്ധിയുടെ സുവർണ്ണ ക്ഷേത്ര സന്ദർശനത്തിനെതിരെ ശിരോമണി അകാലിദളും രംഗത്തെത്തി. പഞ്ചാബിനെ ചതിച്ച കുടുംബത്തിൻറെ പിന്മുറക്കാരനാണ് രാഹുൽ ഗാന്ധിയെന്ന് ഹർസിമ്രത് കൗർ പറഞ്ഞു. നാളിതുവരെ ഗാന്ധി കുടുംബം പഞ്ചാബിനോട് മാപ്പ് പറഞ്ഞിട്ടില്ല. സിഖുകാരായ കോൺഗ്രസുകാർ രാഹുലിനെ സ്വാഗതം ചെയ്യുന്നത് കണ്ട് ലജ്ജ തോന്നുന്നുവെന്നും ഹർസിമ്രത് കൗർ പ്രതികരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!