News

താമരശ്ശേരി :എസ് വൈ എസ് കോഴിക്കോട് ജില്ലാ യുവജനറാലി പ്രതിനിധി സമ്മേളനതിനു തുടക്കമായി

“പൗരത്വം ഔദാര്യമല്ല യുവത്വം നിലപാട് പറയുന്നു”എന്ന ശീർഷകത്തിൽ ഇന്ന് വൈകുന്നേരം താമരശ്ശേരിയിൽ നടക്കുന്ന യുവജന റാലി യുടെ മുന്നോടിയായി നടക്കുന്ന പ്രതിനിധി സമ്മേളനം ജില്ലാ ഉപാധ്യക്ഷൻ സ്വാലിഹ് തുറാബ് സഖാഫി യുടെ അധ്യക്ഷതയിൽ എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി മജീദ് മാസ്റ്റർ കക്കാട് ഉത്ഘാടനം ചെയ്തു.
കബീർ മാസ്റ്റർ എളേറ്റിൽ സ്വാഗതം പറഞ്ഞു. വിത്യസ്ത സെഷെനുകളിൽ അബ്ദു റഷീദ് സഖാഫി കുറ്റിയാടി , റഹ്മത്തുള്ള സഖാഫി എളമരം , അബൂബക്കർ മാസ്റ്റർ, പടിക്കൽ, കാന്തപുരം എ പി മുഹമ്മദ്‌ മുസ്‌ലിയാർ, സുലൈമാൻ സഖാഫി തുടങ്ങിയവർ സംസാരിക്കും.
11 മണിക്ക് നടക്കുന്ന “പൗരത്വം ഔദാര്യം അല്ല “
എന്ന വിഷത്തിൽ സെമിനാർ നടക്കും. പ്രൊഫ. എ കെ അബ്ദുൽ ഹമീദ് അധ്യക്ഷത വഹിക്കും. എളമരം കരീം എം പി ഉദ്‌ഘാടനം ചെയ്യും. അഡ്വ. പി ടി എ റഹീം എം എൽ എ, കെ ഇ എൻ, അഡ്വ പി എം സുരേഷ് ബാബു, ഉമ്മർ പാണ്ടികശാല പ്രസംഗിക്കും. മുഹമ്മദലി കിനാലൂർ വിഷയം അവതരിപ്പിക്കും.

വൈകുന്നേരം നടക്കുന്ന റാലിയിൽ സന്നദ്ധപ്രവർത്തനങ്ങൾക്കായി രൂപപ്പെടുത്തിയ ടീം ഒലീവ് അംഗങ്ങൾ പ്രത്യേക യൂണിഫോമിൽ അണിനിരക്കും. അവരെ കൂടാതെ ജില്ലയിലെ എസ് വൈ എസ് പ്രവർത്തകരും നേതാക്കളും റാലിയുടെ ഭാഗമാകും. താമരശ്ശേരി പഴയ ബസ്സ്റ്റാൻഡിന് സമീപം ഒരുക്കിയ പൊതുസമ്മേളന നഗരിയിൽ റാലി അവസാനിക്കും. ശേഷം സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർത്ഥനയോടെ സമാപന സമ്മേളനം ആരംഭിക്കും. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി ഉദ്‌ഘാടനം ചെയ്യും. ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നിർവഹിക്കും. എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് വള്ള്യാട് മുഹമ്മദലി സഖാഫി അധ്യക്ഷത വഹിക്കും. പേരോട് അബ്ദുറഹ്മാൻ സഖാഫി, സി.മുഹമ്മദ് ഫൈസി, സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, ഡോ. എ പി അബ്ദുൽ ഹക്കീം അസ്‌ഹരി, ഡോ. പി എ മുഹമ്മദ് കുഞ്ഞി സഖാഫി പ്രസംഗിക്കും. കെ കെ അഹമ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പള്ളി, അപ്പോളോ മൂസ ഹാജി, ഇ.യഅഖൂബ് ഫൈസി സംബന്ധിക്കും. അഫ്‌സൽ കൊളാരി സ്വാഗതവും ബി സി ലുഖ്മാൻ ഹാജി നന്ദിയും പറയും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!