കുന്ദമംഗലം: ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്ലറ്റിക്ക് മീറ്റില്‍ പോള്‍വാള്‍ട്ടില്‍ നാലാം സ്ഥാനം നേടി നാടിന് അഭിമാനമായി മാറിയ നാസര്‍ പന്തീര്‍പാടത്തിന് ജന്മനാട്ടില്‍ പൗരാവലിയുടെ ഉജ്വല സ്വീകരണം. 30 വയസ്സിന് മുകളിലുള്ളവര്‍ക്കായി നടത്തുന്ന മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിന്റെ ഇന്റര്‍നാഷണല്‍ മത്സരത്തിലാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിഭകളുമായി മാറ്റുരച്ച് നാസര്‍ നാലാം സ്ഥാനം കരസ്ഥമാക്കിയത് .അതോടെ ജപ്പാനില്‍ നടക്കുന്ന വേള്‍ഡ് അത് ലറ്റിക്ക് മീറ്റില്‍ പങ്കെടുക്കാനുള്ള യോഗ്യതയും നേടി.
ചടങ്ങില്‍ ഒ.സലീം സ്വാഗതവും പി. കാദര്‍ അദ്ധ്യക്ഷതയും വഹിച്ച ചടങ്ങ് ഡോക്ടര്‍ അജയന്‍ വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഡപ്യൂട്ടി തഹസില്‍ദാര്‍ ഹരീഷ് ഒ.ഉസ്റ്റയിന്‍. എംബാബുമോന്‍, പി ജയരാജന്‍. പി കേളുക്കുട്ടി,
കെ പി ഗണേശന്‍.രാജന്‍ പാറപ്പുറം, പി വി യൂസഫ്, അസ്സയിന്‍ പി കെ., കായക്കല്‍ അഷ്‌റഫ്, പി ദാസന്‍. ശശി മാസ്റ്റര്‍, മധുസൂധനന്‍, ഡോക്ടര്‍ തെല്‍ഹത്ത്, ഷമീല്‍ കെ കെ, പി നജീബ്, കെ കെ സി നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടികള്‍ക്ക് കെ.ടി ഖദീം, സജു എ കെ, സി പി ശിഹാബ്, ജസീല്‍, പി സത്താര്‍, പി അന്‍വര്‍ അരീക്കാടത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി . അഡ്വ.ടി പി ജുനൈദ് നന്ദി പറഞ്ഞു