Kerala kerala

ജയതിലകിനെതിരെ വീണ്ടും എന്‍ പ്രശാന്ത്; നിരവധി കീഴുദ്യോഗസ്ഥരുടെ ജീവിതവും കരിയറും നശിപ്പിച്ചു; ഗതികേട് കൊണ്ട് താന്‍ വിസില്‍ ബ്ലോവര്‍ ആകുന്നു

തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ജയതിലകിനെതിരെ വീണ്ടും കടുത്ത ആരോപണങ്ങളുമായി എന്‍. പ്രശാന്ത് ഐ.എ.എസ്. കീഴുദ്യോഗസ്ഥരായ നിരവധി സത്യസന്ധരുടെ കരിയറും ജീവിതവും ഇദ്ദേഹം നശിപ്പിച്ചിട്ടുണ്ടെന്ന് പ്രശാന്ത് ഫേസ്ബുക് കുറിപ്പില്‍ പറയുന്നു. സെക്രട്ടേറിയറ്റ് ഇടനാഴിയില്‍ വെറുതേ നടന്നാല്‍ അതേക്കുറിച്ച് കേള്‍ക്കാമെന്നും അദ്ദേഹം ജോലി ചെയ്ത എല്ലാ വകുപ്പിലും ഒന്ന് ചോദിച്ചാല്‍ തീരുന്ന സംശയമേ ഉള്ളൂ എന്നും കുറിപ്പില്‍ പറഞ്ഞു. 18 വര്‍ഷം സര്‍വിസുള്ള തന്നോട് മഞ്ഞപ്പത്രത്തെ കൂട്ട് പിടിച്ച് വ്യാജ നരേറ്റീവ് സൃഷ്ടിക്കാന്‍ ധൈര്യപ്പെടുന്ന വ്യക്തി മറ്റ് കീഴുദ്യോഗ്സ്ഥരോട് എന്തൊക്കെ ചെയ്ത് കാണും എന്ന് ചിന്തിച്ചിട്ടുണ്ടോ എന്നും പ്രശാന്ത് ചോദിക്കുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം:

താഴെക്കാണുന്ന വാര്‍ത്തയിലെ ഡോ. ജയതിലക് സ്വയം എഴുതിക്കൂട്ടിയ റിപ്പോര്‍ട്ടിന്റെ കോപ്പിയില്‍ ഡോ.ജയതിലക് ‘വട്ടം വരച്ച്’ ഡോ.ജയതിലക് തന്നെ എഴുതിയ വാര്‍ത്ത ഇന്നും മാതൃഭൂമി ഒന്നാം പേജ് ലീഡാക്കിയെന്ന് അറിഞ്ഞു. വ്യാജ രേഖ ചമക്കല്‍ തൊട്ട് ഗൂഡാലോചന വരെ! തേങ്ക്‌സ്

പല സുഹൃത്തുക്കളും ചോദിക്കുന്നു, അദ്ദേഹത്തിന്റെയും ഗോപാലകൃഷ്ണന്റെയും പേര് പറയാതെ പോസ്റ്റ് ചെയ്താല്‍ പോരെ എന്ന്. അല്ലെങ്കില്‍ മറ്റൊരു മാധ്യമം വഴി അവര്‍ ചെയ്യുന്ന അതേ പരിപാടി ചെയ്താല്‍ പോരേ എന്ന്. അതിലൊരു ചറിയ പ്രശ്‌നമുണ്ട് വര്‍മ്മ സാറേ…

സര്‍ക്കാര്‍ ഫയലില്‍ കാര്യങ്ങള്‍ എഴുതിത്തീര്‍ത്താല്‍ പോരെ എന്ന് മറ്റ് ചിലര്‍ക്കെങ്കിലും സംശയം തോന്നാം. അനവധി അഴിമതിക്കേസുകളില്‍ ആരോപിതനായാലും, CBI അന്വേഷണം വരെ എത്തിയാലും, മാധ്യമ-കച്ചവട-മാഫിയ സംഘത്താല്‍ സംരക്ഷിക്കപ്പെടുന്നവരെ കുറിച്ചുള്ള ഫയലുകളില്‍ സ്വാഭാവികമായും നടപടിയാവുമെന്ന് ചിന്തിക്കുന്നത് അതിരുകടന്ന നിഷ്‌കളങ്കതയാണ്.

താഴെക്കാണുന്ന CBI അന്വേഷണത്തെക്കുറിച്ച് മാതൃഭൂമിയിലെ നട്ടെല്ലുള്ള ഒരു ലേഖകന്‍ ആദ്യം ചെയ്ത വാര്‍ത്ത യൂട്യൂബില്‍ കിടപ്പുണ്ട്. മാതൃഭൂമി ആ വിഷയം പിന്നീട് മുക്കാന്‍ കാരണമെന്തായിരിക്കും? മിക്ക മാധ്യമങ്ങളിലും ഡോ.ജയതിലകിനെതിരെ വാര്‍ത്ത ചെയ്യാന്‍ വിലക്കുണ്ട്. എന്ത് കൊണ്ടായിരിക്കും?

18 വര്‍ഷം സര്‍വ്വീസായ IAS ഉദ്യോഗ്സ്ഥനോട് മാതൃഭൂമിയെപ്പോലൊരു മഞ്ഞപ്പത്രത്തെ കൂട്ട് പിടിച്ച് ബാലിശമായ വ്യാജ നരേറ്റീവ് സൃഷ്ടിക്കാന്‍ ധൈര്യപ്പെടുന്ന വ്യക്തി മറ്റ് കീഴുദ്യോഗ്സ്ഥരോട് എന്തൊക്കെ ചെയ്ത് കാണും എന്ന് ചിന്തിച്ചിട്ടുണ്ടോ? അദ്ദേഹം കല്‍പ്പിക്കുന്ന രീതിയില്‍ ഫയല്‍/റിപ്പോര്‍ട്ട്/നോട്ടെഴുതാന്‍ വിസമ്മതിച്ച എത്ര സത്യസന്ധരുടെ കരിയറും ജീവിതവും ഇദ്ദേഹം നശിപ്പിച്ചിട്ടുണ്ടെന്ന് സെക്രട്ടേറിയറ്റ് ഇടനാഴിയില്‍ വെറുതേ നടന്നാല്‍ കേള്‍ക്കാം. അദ്ദേഹം ജോലി ചെയ്ത എല്ലാ വകുപ്പിലും ഒന്ന് ചോദിച്ചാല്‍ തീരുന്ന സംശയമേ ഉള്ളൂ.

Public scrutiny ഉണ്ടെങ്കില്‍ മാത്രമേ ന്യായമായത് നടക്കൂ എന്ന സമകാലിക ഗതികേട് കൊണ്ടാണ് റിസ്‌ക് എടുത്ത് ഒരാള്‍ ‘വിസില്‍ ബ്ലോവര്‍’ ആവുന്നത് എന്നത് ദയവായി മനസ്സിലാക്കുക. ഭരണഘടനയുടെ 311 ആം അനുച്ഛേദത്തിന്റെ സുരക്ഷയുള്ള ഒരു IAS കാരനെങ്കിലും ധൈര്യപൂര്‍വ്വം ഒരു ‘വിസില്‍ ബ്ലോവര്‍’ ആയേ പറ്റൂ. തല്‍ക്കാലം ഞാനല്ലാതെ ആര്?

IAS കാരുടെ സര്‍വ്വീസ് ചട്ടപ്രകാരം സര്‍ക്കാറിനെയോ സര്‍ക്കാര്‍ നയങ്ങളെയോ വിമര്‍ശിക്കരുതെന്നാണ്. മാതൃഭൂമിയെയോ ജയതിലകിനെയോ ഗോപാലകൃഷ്ണനെയോ വിമര്‍ശിക്കരുതെന്നല്ല. അഞ്ച് കൊല്ലം നിയമം പഠിച്ച എനിക്ക് സര്‍വിസ് ചട്ടങ്ങളെക്കുറിച്ച് മഞ്ഞപ്പത്രത്തിന്റെ എഡിറ്റോറിയല്‍ ഉപദേശം വേണ്ട.

ഡോ. ജയതിലകുമായി സംസാരിച്ച് സന്ധിയാക്കണം എന്ന് ഭീഷണി രൂപത്തില്‍ ചിലര്‍ ഉപദേശിക്കുന്നുണ്ട്. സ്വയം അപകടം വിളിച്ച് വരുത്താതിരിക്കാന്‍ അതാണത്രെ നല്ലത്. അദ്ദേഹം നശിപ്പിച്ച ജീവിതങ്ങളുടെ പട്ടിക ചൂണ്ടിക്കാണിച്ചാല്‍, എനിക്ക് ഭയമല്ല തോന്നുക. ഇനിയെങ്കിലും ഇതിനൊരു അന്ത്യമുണ്ടാക്കി അവര്‍ക്കും നീതി നേടിക്കൊടുക്കുക എന്നേ എന്റെ ചെറിയ വാശിക്ക് തോന്നുന്നുള്ളൂ. He picked on the wrong person at the end of that long list of his. ??

പൊതുജനമധ്യത്തില്‍ സിവില്‍ സര്‍വിസിന്റെ ‘വില’ കളയാതിരിക്കാന്‍ മൗനം പാലിക്കാനും ചിലര്‍ ഉപദേശിക്കുന്നു. വ്യാജ റിപ്പോര്‍ട്ടുകള്‍ സൃഷ്ടിക്കുകയും, ഫയലുകള്‍ അപ്രത്യക്ഷമാക്കുകയും, വട്‌സാപ്പ് ഗ്രൂപ്പുകള്‍ സൃഷ്ടിക്കുകയും അപ്രത്യക്ഷമാക്കുകയും ഒക്കെ ചെയ്യുന്ന ഒരു ഗ്രൂപ്പ് സിവില്‍ സര്‍വിസില്‍ ഉണ്ട് എന്നത് ലജ്ജാവഹമാണ്. എന്നാലത് ഒളിച്ച് വെക്കുകയാണോ വേണ്ടത്? പിന്തിരിപ്പന്‍ സമൂഹങ്ങളിലെ വലിയ ഉദ്യോഗസ്ഥരുടെയും പ്രമാണിമാരുടെ വീടുകളില്‍ ‘പീഡോഫീലിയ’ പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങള്‍ രഹസ്യമായി വെക്കാന്‍ ഉപദേശിക്കുന്ന അതേ ലോജിക്!

വിവരങ്ങള്‍ പുറത്ത് വരുന്നതില്‍ എന്തിനാണ് ഭയം? ഇതേ പേജില്‍ എല്ലാ വിവരങ്ങളും വരും. ചില്ല്! ഒരു വിസില്‍ ബ്ലോവര്‍ക്ക് Indian Whistle Blowers’ Protection Act, 2011 പ്രകാരം കിട്ടേണ്ടുന്ന എല്ലാ സംരക്ഷണവും സുരക്ഷയും ഞാന്‍ പ്രതീക്ഷിക്കുന്നു. Competent Authority യെ നോട്ടിഫൈ ചെയ്തതായി അറിവില്ലാത്തതിനാല്‍ ഇവിടെ പറയാനല്ലേ പറ്റൂ! ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 19(1)(a) ഏതൊരു പൗരനുമെന്ന പോലെ എനിക്കും ഉള്ളതാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!