കുന്ദമംഗലം: ഉത്തരവാദിത്തം മനുഷ്യപ്പറ്റിന്റെ രാഷ്ട്രിയം എന്ന പ്രമേയത്തില്‍ സുന്നി യുവജന സംഘം നടത്തുന്ന പ്ലാറ്റിനം ഇയറിന്റെ ഭാഗമായുള്ള എസ് വൈ എസ് ജില്ലാ സഫറിന് കുന്ദമംഗലത്ത് സ്വീകരണം നല്കി .
സോണ്‍ പ്രസിഡന്റ് സൈനുദ്ധീന്‍ നിസാമിയുടെ അധ്യക്ഷതയില്‍ ജില്ലാ ഉപാധ്യക്ഷന്‍ ഇബ്റാഹിം സഖാഫി താത്തൂര്‍ ഉദ്ഘാടനം ചെയ്തു.അബ്ദുറഹിമാന് സഖാഫി പടനിലം പ്രാര്‍ത്ഥന നടത്തി. ജില്ലാ സെക്രട്ടറി മുനീര്‍ സഖാഫി ഓര്‍ക്കാട്ടിരി, സയ്യിദ് ഫള്ല് ഹാഷിം സഖാഫി ,അക്ബര്‍ ബാദുഷ സഖാഫി, കെ ലിയാഖത്തുള്ള,
അഷ്റഫ് കാരന്തൂര്‍, ഉമര്‍ നവാസ് ഹാജി ,സ്വദീഖ് സഖാഫി, സുലൈമാന്‍ ഹാജി,, ശരീഫ് കാരന്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.