റോഡ് തങ്ങളുടേത് മാത്രമാണെന്നാണ് ചില ഡ്രൈവർമാരുടെ ധാരണയെന്ന് കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിനെതിരെ ഹൈക്കോടതി.എങ്ങനെ വേണമെങ്കിലും വാഹനമോടിക്കാമെന്നാണ് അവരുടെ ധാരണ. യാത്രാ വാഹനങ്ങളിലെ പരിശോധന കർശനമാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. പരിശോധന സംബന്ധിച്ചും നടപടി സംബന്ധിച്ചും കൃത്യമായ ഇടവേളകളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. കൊച്ചിയിൽ കാൽനടക്കാർക്ക് ദുരിതയാത്രയാണെന്നും കോടതി വിമർശിച്ചു. നഗരത്തിലെ ഫുട്പാത്തുകൾ അപര്യാപ്തമാണ്.യാത്രാ വാഹനങ്ങളുടെ പരിശോധന കർശനമാക്കണമെന്നു മോട്ടർ വാഹന വകുപ്പിനോടു നിർദേശിച്ച കോടതി, കൃത്യമായ നടപടി സ്വീകരിച്ച് റിപ്പോർട്ടു സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടു.