Kerala News

സർക്കാർ ജോലി ലഭിച്ചതോടെ സിപിഐഎം അം​ഗം രാജിവച്ചു;വട്ടോളിയിൽ 17 വര്‍ഷത്തിന് ശേഷം യു ഡി എഫിന് വിജയം

കോഴിക്കോട് തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ കിഴക്കോത്ത് പഞ്ചായത്തില്‍ അട്ടിമറി വിജയം നേടി യു.ഡി.എഫ്.∙ കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റിൽ വട്ടോളി ഒന്നാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി റസീന പൂക്കോട് 272 വോട്ടിന് വിജയിച്ചു. 17 വർഷത്തിനുശേഷം ഇടതുമുന്നണിയുടെ ഉറച്ച കോട്ടയായ ഒന്നാം വാർഡ് അട്ടിമറി ജയത്തോടെ യുഡിഎഫ് സ്വന്തമാക്കുകയായിരുന്നു.കഴിഞ്ഞ തവണ 116 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിച്ച വാർഡിൽ സിപിഐഎമ്മിലെ പി.സി.രഹനയാണ് ഇത്തവണ മത്സരിച്ചത്.സിപിഐഎമ്മിലെ സജിത സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതോടെ കിഴക്കോത്ത് പഞ്ചായത്തിൽ എൽഡിഎഫിന് രണ്ട് അംഗങ്ങൾ മാത്രമായി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!