സമ്മേളന കാലയളവില്‍ തന്നെ സിപിഐഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് നേരിട്ട് മറുപടി പറയാതെ കോടിയേരി ബാലകൃഷ്ണന്‍. ‘നിങ്ങള്‍ പ്രകടിപ്പിക്കുന്ന താല്‍പര്യത്തിന് നന്ദി’ എന്നായിരുന്നു ഈ ചോദ്യത്തിന് കോടിയേരിയുടെ മറുപടി. അക്കാര്യങ്ങളെല്ലാം പാർട്ടി യുക്തമായി സമയത്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള കോടിയേരിയുടെ മടക്കം സംബന്ധിച്ച് നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനം എടുക്കും. ബിനീഷ് കോടിയേരി അറസ്റ്റിലായതിന് പിന്നാലേ 2020 നവംബർ 13നാണ് കോടിയേരി സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞത്.
‘നിങ്ങള്‍ പ്രകടിപ്പിക്കുന്ന താല്‍പര്യത്തിന് നന്ദി’;സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങുമോ എന്ന ചോദ്യത്തിന് നേരിട്ട് മറുപടി പറയാതെ കോടിയേരി

