മുല്ലപ്പെരിയാര്‍ മരം മുറി വിഷയത്തില്‍ യോഗം ചേര്‍ന്നില്ലെന്ന ജലവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ വാദങ്ങൾ പൊളിയുന്നു. നവംബര്‍ ഒന്നിന് യോഗം ചേര്‍ന്നതിന്റെ സര്‍ക്കാര്‍ രേഖ തന്നെ പുറത്തുവന്നു.ജലവകുപ്പ് ഉദ്യോഗസ്ഥർ ബേബിഡാമിന് സമീപത്തെ സംയുക്ത പരിശോധനയ്ക്ക് പോയിട്ടില്ലെന്നും ഒന്നാം തീയതി ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിട്ടില്ലെന്നുമായിരുന്നു റോഷി അഗസ്റ്റിൽ നേരത്തെ പറഞ്ഞത്
അനുമതി നല്‍കുന്നതിന് മുന്‍പ് ചേര്‍ന്ന യോഗത്തിന്റെ കവറിങ്ങ് ലെറ്ററിലാണ് യോഗത്തെ കുറിച്ച് പരാമര്‍ശമുള്ളത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസിന് ചീഫ് വൈല്‍ഡ് ലൈഫ് ഓഫീസര്‍ ബെന്നിച്ചന്‍ തോമസ് നല്‍കിയ കത്തിലാണ് യോഗത്തെ കുറിച്ച് പരാമര്‍ശമുള്ളത്.
ഒന്നാം തീയതി ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിട്ടില്ല, യോഗത്തിന്റെ മിനിറ്റ്‌സോ മറ്റ് രേഖകളോയില്ല. ഇക്കാര്യം ജലവിഭവവകുപ്പ് അഡീഷണല്‍ സെക്രട്ടറി തന്നെ അറിയിച്ചിട്ടുണ്ട്. ജലവിഭവ വകുപ്പില്‍ നിന്ന് ഉത്തരവ് ഇറങ്ങിയിട്ടില്ല. ഇറങ്ങിയെന്ന് തെളിയിച്ചാല്‍ മരവിപ്പിക്കും. ഡാം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞാല്‍ അതാണ് സര്‍ക്കാരിന്റെ പോളിസിയെന്നുമാണ് റോഷി അഗസ്റ്റിന്‍ നേരത്തെ പറഞ്ഞത്

