Kerala News

കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ച കേസ്;കൊട്ടേഷൻ സംഘത്തലവൻമാരെ കസ്റ്റഡിയിൽ എടുത്ത് തെളിവെടുപ്പ് നടത്തി

കൊടുവള്ളി കേന്ദ്രീകരിച്ച് കൊട്ടേഷൻ, കുഴൽപ്പണ – സ്വർണ്ണക്കടത്ത് , ലഹരിക്കടത്ത് സംഘത്തിലെ തലവനായ സൗത്ത് കൊടുവള്ളി മദ്രസാ ബസാർ പിലാത്തോട്ടത്തിൽ റഫീഖ് എന്ന പൈതൽ റഫീഖ്, ഇയാളുടെ കൂട്ടാളി സക്കറിയ എന്ന പാവാട സക്കറിയയുമായാണ് കരിപ്പൂർ എയർപോർട്ട് പരിസരം, രാമനാട്ടുകര, കൊടുവള്ളി , മദ്രസാ ബസാർ, സൗത്ത് കൊടുവള്ളി മണ്ണിൽക്കടവ്, കാരക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ കരിപ്പൂർഇൻസ്പെക്ടർ ഷിബുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘംതെളിവെടുപ്പ് നടത്തിയത്.സംഭവദിവസം എയർപോർട്ട് പരിസരത്ത് വച്ച് അർജുൻ ആയങ്കി വന്ന വാഹനത്തെ തടഞ്ഞ് വാഹനത്തിനു നേരെ സോഡാ കുപ്പി എറിഞ്ഞതും ഇവർ സഞ്ചരിച്ച വാഹനമായിരുന്നെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച ഈ വാഹനമാണ് 5 പേർ മരിക്കാനിടയായ അപകടത്തിൽപ്പെട്ട വാഹനത്തിൻ്റെ തൊട്ടുപിറകിലായി ഉണ്ടായിരുന്നത്. വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐ പി എസിന്റെ നേതൃത്വത്തിൽ കൊണ്ടോട്ടി ഡി വൈ എസ് പി അഷറഫ് പ്രത്യേക അന്വേഷണ സംഘങ്ങളായ കരിപ്പൂർ ഇൻസ്പക്ടർ ഷിബു ,ശശി കുണ്ടറക്കാട്, സത്യനാഥൻ മണാട്ട്, അസീസ്, ഉണ്ണികൃഷ്ണൻ ,പി സഞ്ജീവ് ,കോഴിക്കോട് റൂറൽ പോലീസിലെ സുരേഷ്.വി കെ ,രാജീവ് ബാബു കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡിലെ ഒ. മോഹൻ ദാസ് , ഹാദിൽ കുന്നുമ്മൽ ഷഹീർ പെരുമണ്ണ ,S | ഹനീഫ എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണംനടത്തുന്നത്
പാവാട സകറിയക്കും ,പൈതൽ’ റഫീഖി നുമെതിരെ വിവിധസ്റ്റേഷനുകളിലായിനിരവധി ക്രിമിനൽ കേസുകളുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!